നീ മമ്മൂക്കയെ നായകനാക്കുന്ന ചിത്രത്തിലേക്ക് ഞാന്‍ വന്നത് ലാലേട്ടന്റെ ലൊക്കേഷനില്‍ നിന്നാണ് !!! ധര്‍മജന്‍

0

മിമിക്രി ആര്‍ടിസ്റ്റും മലയാള ചലച്ചിത്ര നടനും ടെലിവിഷന്‍ അവതാരകനുമാണ് രമേഷ് പിഷാരടി. ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന സിനിമാല എന്ന പ്രോഗ്രാമിലൂടെ ആണ് മലയാളികള്‍ക്ക് സുപരിചിതായത്. ഏഷ്യാനെറ്റില്‍ തന്നെ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടി വളരെയേറെ ശ്രദ്ധിക്ക പെട്ടിരുന്നു. സിനിമ, മിമിക്രി മേഖലകളില്‍ തന്റേതായ ഇടം ഊട്ടി ഉറപ്പിച്ച താരമാണ് രമേശ് പിഷാരടി. മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ഇദ്ദേഹം എപ്പോഴും ദൃശ്യ മാധ്യമ രംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കാറുള്ള ഒരു പ്രതിഭയാണ്. സിനിമയില്‍ വരുന്നതിന് മുന്‍പ് മിമിക്രി വേദികളിലെ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. സ്റ്റേജ് ഏതാണെങ്കിലും കാണികളെ കീഴടക്കാനുള്ള നമ്പരുകള്‍ അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ നായകനാക്കി അദ്ദേഹത്തിന്റഎ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം വരികയാണ്. ഗാനഗന്ധര്‍വ്വനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഫേസ്ബുക്ക് കുറിപ്പിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കുകയാണ്.

കുറിപ്പ് വായിക്കാം:
തിരക്കഥ
———————————————-
ഗാനഗന്ധര്‍വനില്‍ അഭിനയിക്കാന്‍ ധര്‍മ്മു എത്തി………..ഹാസ്യങ്ങള്‍ അവതരിപ്പിച്ചതും. പരിഹാസങ്ങളാല്‍ അവഗണിക്കപ്പെട്ടതും എല്ലാം ഞങ്ങള്‍ ഇങ്ങനെ പറഞ്ഞിരിക്കുകയായിരുന്നു അപ്പോള്‍ ധര്‍മജനോടയി മമ്മൂക്കയുടെ കമെന്റ് ‘സാധാരണ ഇത്രയൊന്നും ഇല്ല ; ഇന്നിപ്പോ നിന്നെ കാണിക്കാന്‍ ആക്ഷനും കട്ടും ഒക്കെ ഇച്ചിരി കൂടുതല’ ഓര്‍മ്മ വച്ച കാലം മുതല്‍ കാണുന്ന മഹാനടന്‍ ഒരു രസം പറഞ്ഞു നടന്നു നീങ്ങിയപ്പോള്‍….ധര്‍മജന്‍ പറഞ്ഞു ‘നീ മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ഞാന്‍ വന്നത് ലാലേട്ടന്റെ ലൊക്കേഷനില്‍ നിന്നാണ് ‘ പ്രേക്ഷകരും കാലവും ദൈവവും ചേര്‍ന്നെഴുതിയ തിരക്കഥ.

LEAVE A REPLY

Please enter your comment!
Please enter your name here