തീവിട്ടൊരു കളിയുമില്ല !!! ആരാധകരെ ഞെട്ടിച്ച് ടോവിനോയുടെ അടുത്ത സാഹസം

0

മലയാളത്തിലെ യുവ താരം ടോവിനോ തോമസ് തുടര്‍ച്ചയായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ്. അരുണ്‍ റുഷ്ദി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ഗ്രിസയിലിയില്‍ ആണ് ഇദ്ദേഹം ആദ്യം അഭിനയിച്ചത്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച ടോവിനോ പ്രേക്ഷക ശ്രദ്ധ നേടിയത് ദുല്‍ഖര്‍ സല്‍മാന്റെ കൂടെ എ.ബി.സി.ഡി.യില്‍ അഭിനയിച്ചതിന് ശേഷമാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍ വിജയമായിരുന്നു. ഏറ്റവും അവസാനം ഇറങ്ങിയ എല്ലാ ചിത്രങ്ങളും വന്‍ പ്രദര്‍ശന വിജയമാണ് തിയേറ്ററുകളില്‍ നിന്നും നേടിയിട്ടുള്ളത്.

ഇപ്പോഴിതാ താരത്തെക്കുറിച്ച് പുതിയൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. എടക്കാട് ബറ്റാലിയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട. ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. പരുക്കേറ്റ താരത്തിന് ഉടനടി വൈദ്യസഹായം നല്‍കിയിട്ടുണ്ട്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. ഇപ്പോഴിതാ കലങ്ങി മറിഞ്ഞ പുഴയിലേയ്ക്ക് കുട്ടിയുമായി പാലത്തില്‍ നിന്നും ചാടുന്ന ടോവിനോയുടെ വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തീപിടിച്ച വസ്ത്രവുമായാണ് ഇതേ രംഗത്തിലും ടൊവീനോ അഭിനയിച്ച് ഞെട്ടിക്കുന്നത്.

നവാഗതനായ സ്വപ്നേഷ് കെ.നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം എടക്കാട് ബറ്റാലിയന്‍ 06 ലേതാണ് ഈ രംഗവും.നടനും സംവിധായകനുമായ പി.ബാലചന്ദ്രന്റേതാണ് തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍, എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ടോവിനോ വളരെ ഗൗരവം നിറഞ്ഞ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞു. ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് ആരാധകര്‍ ഇച്ചായന്‍ എന്ന് വിളിക്കുന്നതെങ്കില്‍ അത് വേണോ എന്നാണ് താരം ചോദിക്കുന്നത്. സിനിമയില്‍ വരുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക അതുകൊണ്ട് ഇച്ചായ എന്നു വിളിക്കുന്നതില്‍ വിയോജിപ്പുണ്ടെന്നും ഏതെങ്കിലും ഒരു മതത്തിലോ അങ്ങനെ ഏതെങ്കിലും വിശ്വസിക്കുന്ന ആളല്ല താന്‍ എന്നും ടൊവിനോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here