ബോളിവുഡ് താരങ്ങളാണ് പൊതുവെ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കൂട്ടുകയും കുറക്കുകയും ചെയ്ത് സാധാരണ ഞെട്ടിക്കാറ്. മലയാളത്തിലെ ഒരു നടിയാണ് ഇപ്പോള്‍ മേക്കോവര്‍കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നടി ഫറ ഷിബലയാണ് തന്റെ മേക്കോവര്‍ കൊണ്ട് ഇത്തരത്തില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ആസിഫ് അലി നായകനാകുന്ന കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ ഒരു നായികയാണ് ഫറ ഷിബല. ചിത്രത്തില്‍ നായികയായി എത്തുമ്പോള്‍ താരത്തിന് 68 കിലോ ഭാരം ആയിരുന്നു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശരീര ഭാരം 85 കിലോ ആയി മാറ്റി താരം കിടുമേക്കോവര്‍ നടത്തി.

പക്ഷെ ആരാധകരെ ഞെട്ടിച്ചത് ഇതൊന്നുമല്ല സിനിമ കഴിഞ്ഞ് 63 കിലോയായി തടി കുറയ്ക്കുകയും ചെയ്തതാണ് താരം ആരാധകരെ അദ്ഭുതപ്പെടുത്തിയത്. ഫറയുടെ വര്‍ക്കൌട്ട് വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ചിത്രം ജൂണ്‍ 28നാണ് പുറത്തിറങ്ങുന്നത്. പുറത്തിറങ്ങും. ആസിഫ് ആദ്യമായി ഒരു വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രംകൂടിയാണിത്.അശ്വതി മനോഹരനാണ് ചിത്രത്തിലെ മറ്റൊരു നായിക. വിജയരാഘവന്‍, ഉണ്ണിരാജ, സുധി പറവൂര്‍, നിര്‍മല്‍ പാലാഴി, ശിവദാസന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here