നടി വിഷ്ണുപ്രിയ വിവാഹിതയായി !!! ചിത്രങ്ങള്‍ കാണാം

0

മലയാളത്തിന്റെ യുവ നായിക വിഷ്ണുപ്രിയ വിവാഹിതയായി. സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയനാണ് വരന്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ഇന്ന് ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങില്‍ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളെ കൂടാതെ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. ഈ മാസം ഇരുപത്തി ഒമ്പതിന് തിരുവനന്തപുരം അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്റെറില്‍ വെച്ച് വിവാഹ വിരുന്നും നടക്കും.

 

ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ചുവന്ന പട്ടുസാരിയില്‍ അതിസുന്ദരിയായാണ് വിഷ്ണുപ്രിയ ഉള്ളത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി രഞ്ജു രഞ്ജിമാരാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സരയും ഭാമ, ശ്രുതി ലക്ഷ്മി തുടങ്ങി സുഹൃത്തുക്കളോടൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തിന് 9 ദിനങ്ങള്‍ മാത്രം എന്നു കുറിച്ച് വിനയ്ക്കൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം വിഷ്ണു പ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ചിത്രം ഏറെ ശ്രദ്ധയാകര്ഷിച്ചിരുന്നു.

പ്രമുഖ ചാനലില്‍ കൂട്ടിക്കല്‍ ജയചന്ദ്രനൊപ്പം അവതാരകയായിട്ടായിരുന്നു കലാരംഗത്തേക്ക് താരം അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് താരത്തിനെ തേടി നിരവധി അവസരങ്ങള്‍ വന്നു. മലയാളത്തിന്‍റെ ജനപ്രിയ നടനായ ദിലീപ് നായകനായി എത്തിയ സ്പീഡ് ട്രാക്ക് എന്ന സിനിമയിലൂടെയാണ് വിഷ്ണു പ്രിയ സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ചത്. കേരളോത്സവം എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച ശേഷം തമിഴ് സിനിമകളില്‍ താരം സാന്നിധ്യം അറിയിച്ചിരുന്നു. ചെറിയ വേഷങ്ങളിലാണ് താരം കൂടുതലും അഭിനയിച്ചതെങ്കിലും എല്ലാം പ്രേക്ഷക സ്വീകാര്യതയുള്ളവയായിരുന്നു. അഭിനയത്തിന് പുറമെ വിഷ്ണുപ്രിയ നല്ലൊരു നര്‍ത്തകി കൂടിയാണ്. നാങ്ക എന്ന തമിഴ് ചിത്രത്തില്‍ ആയിരുന്നു താരം അഭിനയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here