“എടാ അട്ടപ്പാടി.. നിനക്കൊക്കെ അവിടെ വല്ല കപ്പയും നട്ടു ജീവിച്ചൂടെ. ഡോക്ടർ ആയിട്ട് നീ പിന്നെ മല മറിക്കും.” യുവാവിന്‍റെ പോസ്റ്റ്‌ വൈറലാവുന്നു.

0

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി അനുരാഗ കരിക്കിന്‍ വെള്ളത്തിന്‌ ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ചിത്രമാണ് ഉണ്ട. കെ. ഖാലിദ് റഹ്മാൻ, ഹർഷാദ് പി,  എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നുമുള്ള ഒരു പറ്റം പോലീസ് ഉദ്യോഗസ്ഥര്‍ ഇലക്ഷൻ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നോർത്ത് ഇന്ത്യയിൽ എത്തുന്നതാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്‌.

ശുഹൈബ് തവലെങ്കല്‍ എന്ന യുവാവ് ഒരു ഫെയിസ് ബുക്ക് ഗ്രൂപ്പില്‍ കുറിച്ച പോസ്റ്റ്‌ ശ്രദ്ധയാകര്ഷിക്കുന്നു. കുറിപ്പ് വായിക്കാം. “കോളേജ് ഹോസ്റ്റലിൽ വെച്ചു ആദ്യമായി അവനെ കണ്ടപ്പോൾ ഞങ്ങൾ ചോദിച്ചു,, എവിടെയാണ് വീട്? അവൻ തല താഴ്ത്തി പറഞ്ഞു. “അട്ടപ്പാടി.. അപ്പോൾ ഞങ്ങൾ തിരിച്ചു. “നിനക്കൊക്കെ അവിടെ വല്ല കപ്പയും നട്ടു ജീവിച്ചൂടെ. ഡോക്ടർ ആയിട്ട് നീ പിന്നെ മല മറിക്കും.” പിന്നീട് അവനുമായി ആദ്യമായി സിനിമക്ക് പോയപ്പോൾ ഇന്ത്യൻ റുപ്പിയിലെ പൃത്വിയുടെ ഇൻട്രോ കണ്ടു അവൻ കയ്യടിക്കുകയും ആർപ്പു വിളിക്കുകയും ചെയ്തപ്പോൾ, “എന്തിനാ അളിയാ ഓരിയിടുന്നത്. അവിടെ ഊരിലൊക്കെ ഇങ്ങനെയാണോ. നീ തനി ചാമിയാണല്ലോ”. പിന്നീട് അവൻ പാസ്സായി സന്തോഷത്തോടെ ആദ്യമായി ഒരു അഡിഡാസിന്റെ ഷൂ ഇട്ടപ്പോൾ ഊരിലൊക്കെ അഡിഡാസിനു മൂന്നു d അല്ലെ എന്നും പറഞ്ഞു ചൊറിഞ്ഞു.

പിന്നീട് അവൻ കോഴ്സ് കംപ്ലീറ്റ് ആക്കിയപ്പോൾ ഞങ്ങൾ പറഞ്ഞു. “നിനക്കൊക്കെ സുഖമല്ലേ. റിസർവേഷൻ ഉണ്ടല്ലോ. അവിടെ അട്ടപ്പാടിയിലോ മുത്തങ്ങയിലോ ഗവണ്മെന്റ് ജോബ് കിട്ടുമല്ലോ.” ഈ ഞങ്ങളിൽ ഞാനും എന്റെ സുഹൃത്തുക്കളും ഉണ്ട്. നിങ്ങളും ഉണ്ട്. ഞങ്ങൾക്ക് ഒരു നേരമ്പോക്കും തമാശയും ആയിരുന്നു. പക്ഷെ അവർക്കു അവരുടെ ജീവിതമാണ്. ഇന്ന് അവൻ മെഡിക്കൽ കോളേജിലെ സർജനാണ്. പക്ഷെ ഇപ്പോഴും അവന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഉണ്ടയിൽ ബിജു കുമാർ പറയുന്നത് പോലെ നമ്മളാണ്. അത് വല്ലാത്ത ഒരു അവസ്ഥയാണ്. അവർ അവരായി തന്നെ ജീവിക്കട്ടെ. അപ്പൊ പഴയ ഞാൻ ഒക്കെ മരിച്ചു. നിങ്ങളും മരിക്കണം. ഇപ്പോ പുതിയ ഞാൻ ആണ്. നിങ്ങളും പുതിയത് ആകണം. എല്ലാ സിനിമയും സമൂഹത്തിൽ മാറ്റം വരുത്തും എന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ ചില സിനിമ ചിലരെ എങ്കിലും ചിന്തിപ്പിക്കും. അതാണ് സിനിമയുടെ വിജയം. അങ്ങനത്തെ ഒരു സിനിമയാണ് ഉണ്ട. ഇതു വെറും ഉണ്ടയല്ല. പൊന്നുണ്ടയാണ്‌..  ഖാലിദ് റഹ്മാൻ, ഹർഷദ് ഇക്ക. സ്നേഹം..ഇഷ്ടം..”

LEAVE A REPLY

Please enter your comment!
Please enter your name here