നൃത്തത്തെ ജീവവായുവായി കൊണ്ടു നടന്നിരുന്ന ദിവ്യ ഉണ്ണി വ്യക്തി ജീവിതത്തിലെ ചില പ്രതിസന്ധികളെ ശക്തമായി നേരിട്ട് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ്. ബാല താരമായി സിനിമയിലേക്കെത്തി ഒടുവില്‍ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ ദിവ്യ പിന്നീട് മലായളത്തിലെ സ്ഥിര സാന്നിധ്യമായിരുന്നു. വിവാഹ ശേഷം എല്ലാ നടിമാരെ പോലെ താരവും അഭിനയ രംഗത്തു നിന്ന് വിട്ടു നിന്നു. ഭര്‍ത്താവും കുട്ടികളുമൊത്ത് പിന്നീടുള്ള കാലം അമേരിക്കയിലായിരുന്നു താമസം. അഭിനയം മാത്രമല്ല ദിവ്യയെ പ്രശസ്തയാക്കിയത്. നൃത്തത്തിലും താരം കഴിവു തെളിയിച്ചിരുന്നു.

സന്തോഷ പൂര്‍ണമായി വിവാഹ ബന്ധം അധിക നാള്‍ നീണ്ടുനിന്നില്ല. അവര്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിന് ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായി, എന്‍ജിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ്. 2017ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. രണ്ടു മക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്.

തിരുവനന്തപുരത്ത് നിന്ന് മുംബൈയ്ക്ക് താമസം മാറ്റിയ മണികണ്ഠന്‍ നായരുടെ മകനാണ് അരുണ്‍ കുമാര്‍. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ധനുഷ്‌ കോടിയില്‍ യാത്രപോയതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. അതീവ സുന്ദരിയായാണ് താരം ചിത്രത്തില്‍ ഉള്ളത്. വീഡിയോയും ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആരാധകര്‍ നിരവധി കമന്റുകളും ചിത്രത്തിന് താഴെ നല്കിയിട്ടുണ്ട്. ചുവന്ന പട്ടു സാരിയണിഞ്ഞ് ധനുഷ് കോടിയിലെ കാറ്റില്‍ ഉലഞ്ഞാണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here