എത്ര വൈകിയാലും ഞാന്‍ വരുന്നതും കാത്ത് കൊച്ചുകുട്ടിയെ പോലെ അച്ഛന്‍ കാത്തിരിക്കും ! സീതാ ലക്ഷ്മിയുടെ ഹൃദയത്തില്‍ തൊട്ട കുറിപ്പ്

0

 

മലയാളസിനിമയില്‍ സുപരിചിതയായ നടി സീതാ ലക്ഷ്മിയുടെ ഹൃദയത്തില്‍തൊട്ട കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മരണത്തിലേക്കു കടന്നു പോയ അച്ഛനെക്കുറിച്ച് സീതയെഴുതിയ കുറിപ്പ് കണ്ണീരോടെയല്ലാതെ വായനക്കാര്‍ക്ക് വായിച്ചു തീര്‍ക്കുവാനാകില്ല.ഓരോ സിനിമയുടെയും വിജയാഘോഷം കഴിഞ്ഞു എനിക്കു കിട്ടുന്ന മൊമെന്റോ കാണാന്‍ ഞാന്‍ വരുന്നതും കാത്തു കൊച്ചു കുട്ടിയുടെ ആകാംഷയോടെ ഇരിക്കുന്ന ഒരാള്‍ എന്റെ അച്ഛന്‍ ആയിരുന്നു- സീതാ ലക്ഷ്മി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

കുറിപ്പ് വായിക്കാം:ഓരോ സിനിമയുടെയും വിജയാഘോഷം കഴിഞ്ഞു എനിക്കു കിട്ടുന്ന മൊമെന്റോ കാണാന്‍ ഞാന്‍ വരുന്നതും കാത്തു കൊച്ചു കുട്ടിയുടെ ആകാംഷയോടെ ഇരിക്കുന്ന ഒരാള്‍ എന്റെ അച്ഛന്‍ ആയിരുന്നു.. പരിപാടി കഴിഞ്ഞു വൈകി എത്തുന്ന ഞാന്‍ മൊമെന്റോ ഹാളിലെ ടേബിളില്‍ വെക്കും.. പിറ്റേ ദിവസം അച്ഛന്‍ ആദ്യം നോക്കുന്നത് അതായിരിക്കും എന്നു എനിക്കു അറിയാം.. എന്റെ പേരോ, കമ്പനിയുടെ പേരോ മാറ്റം ഒന്നും ഇല്ലേലും അച്ഛന്‍ അടിമുടി അതിനെ ഒന്നു പരിശോധിക്കും.. എന്നിട്ടു അതിനെ വീട്ടില്‍ വരുന്ന എല്ലാവരും കാണാന്‍ പാകത്തിന് എവിടേലും വെക്കും… അതാണ് അച്ഛന്റെ പതിവ്… നാളെ രാവിലെ അതു എടുത്തു നോക്കാനോ, വെക്കാനോ അച്ഛന്‍ ഇല്ല എന്നു എനിക്കു അറിയാമെങ്കിലും ഇന്നും പതിവ് പോലെ ഞാന്‍ അതു ടേബിളില്‍ വെച്ചിട്ടുണ്ട്… ഇത്തവണ ചുമരില്‍ ഇരിക്കുന്ന അച്ഛന്റെ ഫോട്ടോയ്ക്ക് താഴെ ആണെന്ന് മാത്രം… രാവിലെ ആ മൊമെന്റോ എടുത്തു നോക്കി ‘ചീരു’ (അച്ഛന്‍ വിളിച്ചിരുന്നത് അങ്ങനെയാണ്) ‘ഇതു ഇവിടെ വയ്ക്കാം’ എന്നു പറയാന്‍ അച്ഛന്‍ ഇല്ലേലും.. ?? ഇതു അച്ഛനുള്ളതാ

LEAVE A REPLY

Please enter your comment!
Please enter your name here