കൊച്ചി പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടുകള്‍ക്കെതിരേ വിമര്‍ശനവുമായി അരുണ്‍ ഗോപി പാലാരിവട്ടം മേല്‍പ്പാലം കാരണം ഉണ്ടാകുന്ന ബ്ലോക്കില്‍ മണിക്കൂറുകളാണ് മനുഷ്യര്‍ ജീവിതം ഇഴച്ചു നീക്കുന്നത്, കടുത്ത ബ്ലോക്ക് കാരണം.. ഈ ഒരൊറ്റ കാരണത്താല്‍ പൊലിഞ്ഞു പോകുന്ന ജീവിതങ്ങള്‍ അനവധിയായിരിക്കും, മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ലകാര്യങ്ങള്‍ക്കു ഇത്തരം ബ്ലോക്കുകള്‍ മൂകസാക്ഷികള്‍ ആയിട്ടുണ്ടാവും..എന്നും അരുണ്‍ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് വായിക്കാം: ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലു വില കല്പിക്കുന്നവര്‍ക്കു അര്‍ഹിക്കുന്ന ശിക്ഷ തന്നെ നല്‍കണം. പാലാരിവട്ടം മേല്‍പ്പാലം കാരണം ഉണ്ടാകുന്ന ബ്ലോക്കില്‍ മണിക്കൂറുകളാണ് മനുഷ്യര്‍ ജീവിതം ഇഴച്ചു നീക്കുന്നത്, കടുത്ത ബ്ലോക്ക് കാരണം. ഈ ഒരൊറ്റ കാരണത്താല്‍ പൊലിഞ്ഞു പോകുന്ന ജീവിതങ്ങള്‍ അനവധിയായിരിക്കും, മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ലകാര്യങ്ങള്‍ക്കു ഇത്തരം ബ്ലോക്കുകള്‍ മൂകസാക്ഷികള്‍ ആയിട്ടുണ്ടാവും. ”ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍”. ഇനിയും ഇങ്ങനെ പറഞ്ഞു ഇരിക്കാന്‍ കഴിയുന്നില്ല, അധികാരികള്‍ നിങ്ങള്‍ കേള്‍ക്കണം ഇതിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കണം അല്ലെങ്കില്‍ ജനങ്ങള്‍ ഇനിയുമൊരു സ്വാതത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ള നാണയങ്ങളില്‍ നിന്ന് അധികാരം തിരിച്ചു പിടിക്കാന്‍. രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാകു. കൊടിയുടെ നിറം നോക്കാതെ മനുഷ്യരായി ഇതിനെതിരെ നിലകൊള്ളുക തന്നെ വേണം ഓരോരുത്തരും.

LEAVE A REPLY

Please enter your comment!
Please enter your name here