മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അഭിനേത്രികളിലൊരാളാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ യാണ് താരം അഭിനയ രംഗത്തേക്ക് കാലടുത്ത് വച്ചത്. താരം ഇപ്പോള്‍ കന്നഡ സിനിമയുടെ മരുമകളാണ്. മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ നവീനാണ് താരത്തിന്റെ ഭര്‍ത്താവ്. ഇരുവരും രണ്ടായിരത്തി പതിനെട്ടു ജനുവരി ഇരുപത്തി രണ്ടിനായിരുന്നു വിവാഹിതരായത്. മലയാളത്തില്‍ സജീവമായി തുടരുന്നതിനിടയിലായിരുന്നു താരം അന്യഭാഷകളിലേക്ക് പ്രവേശിച്ചത്. പിന്നീട് താരത്തെ തേടി കൈനിറയെ ചിത്രങ്ങളായിരുന്നു എത്തിയത്. തമിഴിലും തെലുങ്കിലും മാത്രമല്ല കന്നഡയിലും വെന്നിക്കൊടി പാറിച്ച് താരം ഇപ്പോള്‍ മുന്നേറുകയാണ.
വിവാഹ ശേഷവും താരം അഭനിയം ഒഴിവാക്കിയില്ല. നവീനും താരം അഭിനയം നിര്‍ത്തി വീട്ടിലിരിക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. തമിഴ് ചിത്രമായ 96ന്റെ കന്നഡ പതിപ്പില്‍ ത്രിഷയുടെ വേഷത്തിലെത്തുന്നത് ഭാവനയാണ്. റോമിയോ എന്ന സിനിമയ്ക്കിടയിലെ പരിചയമാണ് നവീനുമായുള്ള ബന്ധം പിന്നീട് പ്രണയമായി മാറിയത്. അധികം വൈകാതെ അത് വിവാഹത്തില്‍ എത്തുകയും ചെയ്തു. കന്നഡ സിനിമയിലെ നിര്‍മ്മാതാവായ നവീനാണ് സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താരത്തിന് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അതു കൊണ്ട് തന്നെ മികവുറ്റ ചിത്രങ്ങളിലേ താരം എത്താറുമുള്ളു. വിവാഹ ശേഷം സിനിമ ചെയ്യാതെയിരിക്കുന്നതിനോടും അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. മലയാളത്തിലേക്കുള്ള തിരിച്ചു വരവിനെ ക്കുറിച്ച് ചോദിച്ചപ്പോള്‍ അടുത്തൊന്നുമില്ലെന്ന മറുപടിയായിരുന്നു താരം അഭിമുഖങ്ങളില്‍ നല്‍കിയത്. താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തന്റെ സന്തോഷത്തിന്റെ ഉറവിടം നവീനാണെന്നും ഭാവന കുറിച്ചിട്ടുണ്ട്. പോസ്റ്റ് കാണാം.
View this post on Instagram
Source of my joy and the whole of my heart ♥️ Welcome JUNE #OurFavMonth 💑 #MineForever