ഞാന്‍ പോണോ വേണ്ടയോ എന്നൊക്കെ ഞാന്‍ തീരുമാനിച്ചോളാം !!! വിമര്‍ശകന്റെ വായടപ്പിച്ച് മുദ്ദുഗൗവിലെ നായിക !!!

0

മലയാള സിനിമയിലേക്ക് അനേകം പുതുമുഖതാരങ്ങള്‍ കടന്നുവന്നിട്ടുണ്ട്. ചിലര്‍ ശോഭി്കും മറ്റുചിലര്‍ ഒരൊറ്റ ചിത്രം കൊണ്ട് അപ്രത്യക്ഷമാകും. ചിലര്‍ അന്യ ഭാഷയിലേക്ക് ചേക്കേറും, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായി എത്തിയ മുദ്ദു ഗൗവിലെ നായിക അര്‍ഥനയെ മലയാളികള്‍ മറന്നു കാണില്ല.  മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ ഗോകുല്‍ സുരേഷിന്റെ നായികയായി അഭിനയ രംഗത്തെത്തിയ താരമാണ് അര്‍ഥന ബിനു . സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ കമന്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തനിക്ക് അശ്ലീല സന്ദേശമയച്ച വ്യക്തിക്ക് കിടിലന്‍ മറുപടി കൊടുത്തു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്താരം.. ഇന്‍സ്റ്റാഗ്രാമില്‍ ആണ് താരത്തിനു നേരെ ആക്രമണം നടന്നത്.

 

സന്ദേശം അയച്ച വ്യക്തിയുടെ പേര് സഹിതമുള്ള ഒരു സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ആയി ഷെയര്‍ ചെയ്തു.’ഞാന്‍ പോണോ വേണ്ടയോ എന്നൊക്കെ ഞാന്‍ തീരുമാനിച്ചോളാം. പിന്നെ ഞാന്‍ എന്താണെന്നും എനിക്കറിയാം.ആരുടെയെങ്കിലും ശ്രദ്ധയാണ് ആവശ്യമെങ്കില്‍ ഇതാ സ്റ്റോറി ഇട്ടിട്ടുണ്ട്’ എന്ന് കുറിച്ചുകൊണ്ടാണ് നടിയുടെ പോസ്റ്റ്.  ജി വി പ്രകാശിന്റെ  നായികയായാണ് അര്‍ഥന തമിഴിലെ മുന്‍ നിര നായിക മാരുടെ പട്ടികയിലേക്ക് കടന്നിരുന്നു. വല്ലി ഗാന്ത് ആണ് ചിത്തിന്റെ സംവിധാനം. ജന, യോഗി ബാബു, കോവൈ സരള എന്നിവരായിരുന്നു കൂടെ അഭിനയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here