തൃശൂർ എന്നും ഉണ്ടാകും ഈ ഹൃദയത്തിൽ. ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി ശ്രീ സുരേഷ് ഗോപി.

0

അങ്ങനെ തിരഞ്ഞെടുപ്പ് ഫലം വന്നു. കേരളത്തില്‍ ഇരുപതില്‍ പത്തൊമ്പത് സീറ്റും സ്വന്തമാക്കി യു ഡി എഫും. ദേശീയ തലത്തില്‍ ബി ജെ പി യും അവിശ്വസനീയമായ പ്രകടനം നടത്തി വന്‍ വിജയം നേടി. പതിനേഴാമത് ലോകസഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ആരംഭിച്ചത് ഏപ്രില്‍ മാസം പതിനൊന്നാം തീയതി ആയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു നിരവധി പേര്‍ പ്രവചനവുമായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ രംഗത്ത് വന്നിരുന്നു. പലരുടെയും പ്രവചനങ്ങള്‍ ഫേസ്ബുക്ക് വഴിയായിരുന്നുവെങ്കിലും ഫലം പുറത്ത് വന്നതോടെ പലരും സ്ഥലം വിട്ടു.  എക്സിറ്റ് പോളുകൾ പോലും കേരളത്തിൽ യു ഡി എഫിന് ഇത്രയും ശക്തമായ ഒരു വിജയം പ്രവചിച്ചിട്ടുണ്ടായിരുന്നില്ല. യു ഡി എഫിന് എക്സിറ്റ് പോളുകൾ  പരമാവധി പതിനാറു സീറ്റുകളിലാണ് വിജയം സമ്മാനിച്ചത്.

വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മത്സരിച്ച പല നേതാക്കളും അവരുടെ നന്ദി ഫെയിസ്ബുക്ക് വഴിയും അല്ലാതെയും അറിയിച്ചിരുന്നു. ഇപ്പോളിതാ തൃശൂര്‍ ലോക് സഭാ മണ്ഡലത്തില്‍ മത്സരിച്ച സിനിമ താരം കൂടിയായ ബി ജെ പി സ്ഥാനാര്‍ഥി ശ്രീ സുരേഷ് ഗോപിയും വോട്ട് ചെയ്തവര്‍ക്ക് നന്ദി അര്‍പ്പിച്ചു കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ്. തന്‍റെ ഔദ്യോഗിക ഫെയിസ് ബുക്ക് പേജില്‍ ആണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്. പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കിയ സ്നേഹത്തിനു നന്ദി. ശ്രീ നരേന്ദ്ര മോഡിക്കും അദ്ദേഹം തന്‍റെ പോസ്റ്റിലൂടെ അഭിനന്ദനം അറിയിച്ചു. തൃശൂര്‍ എന്നും ഈ ഹൃദയത്തില്‍ ഉണ്ടാവും എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. തൃശൂര്‍ പൂര കാഴ്ച്ച കൊഴുപ്പിച്ച പ്രസിദ്ധനായ തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി രേഖപെടുത്താന്‍ അദ്ദേഹം മറന്നില്ല. പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ കൊടുക്കുന്നു.

“തൃശൂർ എന്നും ഉണ്ടാകും ഈ ഹൃദയത്തിൽ. എന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയ സ്നേഹത്തിന് നന്ദി. എന്റെ വിശപ്പടക്കിയ എന്നെ ചേർത്തു പിടിച്ച കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാർക്കും സ്നേഹിതർക്കും പ്രവർത്തകർക്കും തൃശൂർകാർക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി. ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയർന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ…!”

LEAVE A REPLY

Please enter your comment!
Please enter your name here