ഇഷ്‌കില്‍ നായകനാകേണ്ടിയിരുന്നത് ഫഹദ് !! പ്രമുഖ സിനിമയുടെ കോപ്പിയടിയല്ല ചിത്രമെന്ന് സംവിധായകന്‍

0

ഷെയ്ന്‍ നിഗം നായകനായ പുതിയ ചിത്രം ‘ഇഷ്‌ക്’ തീയറ്ററില്‍ മുന്നേറുകയാണ്. സനല്‍കുമാര്‍ ശശിധരന്റെ ‘സെക്സി ദുര്‍ഗ’ എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് ഇഷ്‌ക് എന്ന ആരോപണത്തിനെതിരെ മറുപടിയുമായി സംവിധായകന്‍ അനുരാജ് മനോഹര്‍. ഇഷ്‌കിന്റെ തിരക്കഥ ഏതാണ്ട് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയാക്കിയതാണെന്നും സെക്സി ദുര്‍ഗ താന്‍ കണ്ടിട്ടില്ലെന്നും അനുരാജ് അഭിമുഖത്തില്‍ പറഞ്ഞു. ഇഷ്‌ക് ആദ്യംതീരുമാനിച്ചപ്പോള്‍ ഫഹദിനെ നായകനാക്കി ഒരുക്കാനാണ് തീരുമാനിച്ചതെന്നും അത് മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ട്ടൂണ്‍ എന്നായിരുന്നു ചിത്രത്തിന് അന്ന് പേരിട്ടിരുന്നത്, അന്ന് മറ്റൊരു സംവിധായകനായിരുന്നു.

സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്: എന്റെ സിനിമ കോപ്പിയടിച്ച് ആരെങ്കിലും ഒരു കമേഴ്‌സ്യല്‍ ഉണ്ടാക്കി വിജയിപ്പിച്ചാല്‍ എനിക്ക് സന്തോഷമേയുള്ളു. അത് കണ്ട് ആളുകള്‍ കയ്യടിക്കുന്നതിലും സന്തോഷം. മുമ്പൊക്കെ മലയാള സിനിമകള്‍ ഇറങ്ങുമ്പോള്‍ അതിന്റെ ഒറിജിനല്‍ ഏതെങ്കിലും ഹോളിവുഡ്-കാന്‍-ബെര്‍ലിന്‍ സിനിമകള്‍ ആണെന്നായിരുന്നു ആരോപണം ഉയരുന്നതെങ്കില്‍ ഈയിടെയായി അത് മലയാളം ഇന്‍ഡിപെന്‍ഡന്റ് സിനിമയുടെ കോപ്പിയാണ് എന്ന് ആരോപണം ഉണ്ടാവുന്നത് പുരോഗമനമല്ലേ. പക്ഷെ കോപ്പി ഉണ്ടാവാന്‍ മൂന്നാലു വര്‍ഷം വേണ്ടി വരുന്നു എന്നത് നല്ല സൂചന അല്ല.

ഈ സിനിമകള്‍ കോപ്പിയടിക്കാന്‍ കൊള്ളാമെന്ന് പോലും തിരിച്ചറിയാന്‍ ഇത്രയും സമയം വേണ്ടിവരുന്നു എന്നത് കോപ്പിയടിക്കുന്നവരുടെ ആസ്വാദന നിലവാരത്തെ സൂചിപ്പിക്കുന്നു. കമോണ്‍ ബോയ്സ്. ( പോസ്റ്റെഴുതി 5 മണിക്കൂറിനു ശേഷം എഡിറ്റ് ചെയ്ത് ചേർക്കുന്നത്. മുകളിലെ പോസ്റ്റിൽ എന്റെയൊ മറ്റാരുടെയെങ്കിലുമൊ ഏതെങ്കിലും സിനിമയെക്കുറിച്ച് പരാമർശമില്ല. പക്ഷെ കമെന്റുകൾ നിറയെ എന്റെ ഒരു സിനിമയെക്കുറിച്ചും മറ്റൊരു സിനിമയെക്കുറിച്ചുമുള്ള പരാമർശമാണ്. “കോഴികട്ടവന്റെ തലയിൽ പൂട” എന്ന് കേൾക്കുമ്പോൾ ആരെങ്കിലും തപ്പി നോക്കുന്നുണ്ടെങ്കിൽ എന്താവും കാരണം?).

LEAVE A REPLY

Please enter your comment!
Please enter your name here