കാന്‍സറിനെ മറന്ന് പാവങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന ദമ്പതിമാര്‍ !!! മനസ്സില്‍ നന്മ ബാക്കിയുള്ള മലയാളികള്‍ ഇവര്‍ക്ക് കൂട്ടായുണ്ട്- കുറിപ്പ് വൈറല്‍

0

പാവങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച നന്മമരങ്ങള്‍ ആണ് അപ്പുവും അച്ചുവും. ഭൂമിയില്ലെങ്കിലും വാടക വീടിന്റെ ഇല്ലായ്മയില്‍ ഒതുങ്ങിക്കഴിയുന്നവര്‍. തലച്ചോറിനെ കാര്‍ന്നു തിന്നുന്ന മാരക അസുഖത്തിന് അവധികൊടുത്ത് തന്റെ പ്രിയതമ പ്രിയ അച്ചു പാവങ്ങള്‍ക്കായി പാട്ടു പാടിയും ലൈവ് ചെയ്തും പണം കണ്ടെത്താന്‍ ഓടി നടക്കുമ്പോള്‍ തന്റെ വരുമാന മാര്‍ഗ്ഗമായ ജോലിക്ക് അപ്പുവിന് പലപ്പോളും അവധി നല്‍കേണ്ടി വരുന്നു. ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. കുറിപ്പ് വായിക്കാം:

“അപ്പുവും അച്ചുവും പാവങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച നന്മമരങ്ങള്‍ സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലെങ്കിലും വാടകവീടിന്റെ ഇല്ലായ്മയില്‍ ഒതുങ്ങിക്കഴിയുന്നവര്‍. തലച്ചോറിനെ കാര്‍ന്നു തിന്നുന്ന മാരക അസുഖത്തിന് അവധി കൊടുത്ത് തന്റെ പ്രിയതമ പ്രിയ അച്ചു പാവങ്ങള്‍ക്കായി പാട്ടു പാടിയും ലൈവ് ചെയ്തും പണം കണ്ടെത്താന്‍ ഓടി നടക്കുമ്പോള്‍ തന്റെ വരുമാന മാര്‍ഗ്ഗമായ ജോലിക്ക് അപ്പുവിന് പലപ്പോളും അവധി നല്‍കേണ്ടി വരുന്നു. രോഗികള്‍ക്കായുള്ള ഇവരുടെ യാത്രക്കായി ഒരു പ്രവാസി കുടുംബം വാങ്ങി നല്‍കിയ പുതിയ കാര്‍ പാവപ്പെട്ടൊരു കുടുംബത്തിന് ടാക്‌സി ഓടി ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ സംഭാവന നല്‍കിയവര്‍.

എവിടെക്കാണും ഇതുപോലൊരു ദമ്പതിമാരെ?? എന്ത് പറഞ്ഞു വിശേഷിപ്പിക്കും ഈ പുണ്യങ്ങളെ? ഇവരെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇവരെ തളര്‍ത്താനാണ് ചിലര്‍ പണിയെടുക്കുന്നത്. ഒന്നോര്‍ത്തോ..മനസ്സില്‍ നന്മ ബാക്കിയുള്ള മലയാളികള്‍ ഇവര്‍ക്ക് കൂട്ടായുണ്ട്.. ഇവര്‍ കണ്ണീരൊപ്പിയ ഒരുപാട് പാവപ്പെട്ട കുടുംബങ്ങളുടെ പ്രാര്‍ത്ഥന ഇവര്‍ക്ക് കരുത്തായുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here