റെക്കോഡുകള്‍ കാറ്റില്‍ പറത്തി തീയേറ്ററില്‍ മിന്നും പ്രകടം കാഴ്ചവെച്ച് ലൂസിഫര്‍ ബോക്സ് ഓഫീസ് തകര്‍ത്തു വാരിയിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നതിലുപരി ഏറെ നാളുകള്‍ക്കു ശേഷം മോഹന്‍ലാലിന്റെ മാസ്സ് എലമെന്റുകള്‍ എല്ലാം ഒന്നിച്ചു വന്ന ഒരു കൊമേഴ്സ്യല്‍ ചിത്രം എന്ന് ലൂസിഫറിനെ വിശേഷിപ്പിക്കാം. അഭിനേതാവില്‍ നിന്ന് സംവിധായകനിലേക്കുള്ള പൃഥ്വിരാജിന്റെ വളര്‍ച്ചയും വളരപെട്ടന്നായിരുന്നു.

‘ലൂസിഫര്‍’ തിയേറ്ററിലെത്തിയ ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. മിമിക്രിയില്‍ തുടങ്ങി അഭിനയത്തിലൂടെ സംവിധാനത്തിലേക്കു കടക്കുന്ന കലാഭവന്‍ ഷാജോണ്‍ ന്റെ ആദ്യചിത്രമാണ് ബ്രദേര്‍സ് ഡേ. സലിം കുമാര്‍, നാദിര്‍ഷ, രമേശ് പിഷാരടി, ഹരിശ്രീ അശോകന്‍ തുടങ്ങിയവരുടെ സംവിധായക നിരയിലേക്കാണ് ഷാജോണും കടന്നു വന്നിരിക്കുന്നത്.
ബ്രദേഴ്സ് ഡേ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. പൃഥ്വിരാജാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. സമീപകാലത്തെ പൃഥ്വിരാജിന്റെ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും എന്നാണ് പോസ്റ്ററിന1പ്പം ചേര്‍ത്ത കുറിപ്പില്‍ പറയുന്നത്. ബ്രദേഴ്സ് ഡേ ഒരു മുഴുനീള എന്റര്‍ടെയ്നറായിരിക്കും. ബുള്ളറ്റില്‍ ചാരി നില്‍ക്കുന്ന പൃഥ്വിരാജിന്റെ എസ്‌ക്പ്രഷന്‍ കാണിക്കുന്നത്. വരാനിരിക്കുന്നതൊരു ആഘോഷ സിനിമയാണെന്ന സൂചനയാണ്. ഷാജോണിന്റെ ആദ്യ സംവിധാനമാണ് ബ്രദേഴ്സ് ഡേ.

LEAVE A REPLY

Please enter your comment!
Please enter your name here