സിനിമ മേഖലയില്‍ ആദ്യമായി വനിതകള്‍ക്ക് വേണ്ടി ഒരു സംഘടന രൂപീകൃതമായത് മലയാളത്തിലായിരുന്നു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) എന്ന സംഘടന രൂപം കൊണ്ടത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെല്ലാം വുമണ്‍ ഇന്‍ കളകടീവില്‍ അംഗങ്ങളാണ്. എബിസിഡി എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അപര്‍ണ ഗോപിനാഥ് വുമണ്‍ ഇന്‍ കളക്ടീവില്‍ അംഗമല്ല. അതിന്റെ കാരണം താരം തന്നെ വ്യക്തമാക്കുകയാണ്.

‘ചെന്നൈയില്‍ താമസിക്കുന്ന ഒരാളായതിനാലാണ് താന്‍ ഡബ്യുസിസിയില്‍ അംഗമാകാത്തത് എന്നാണ് അപര്‍ണ മാധ്യമങ്ങളോട് പറഞ്ഞത്. കേരളത്തിലെ വനിതകള്‍ക്ക് വേണ്ടിയുള്ള സംഘടനയാണതെന്നും താന്‍ കേരളത്തിലല്ല ചെന്നൈയിലാണ് ജീവിക്കുന്നത്. ഇവിടെ വന്ന് ജോലി ചെയ്യുന്ന ഒരാള്‍ മാത്രമാണ് . അതിനാലാണ് ഇതില്‍ അംഗമല്ലാത്തത് എന്നും താരം തുറന്നുപറഞ്ഞു. വലിയ മഹത്തായ കാര്യമാണ് ഡബ്ല്യുസിസി ചെയ്യുന്നത എന്നും നാട്ടില്‍ ആയിരുന്നുവെങ്കില്‍ തന്റെ സാന്നിധ്യം ഉറപ്പാക്കുമെന്നുമാണ് താരം പറഞ്ഞത്.

മലയാളത്തില്‍ വളരെ കുറച്ച് സിനിമകളിലെ അപര്‍ണ മുഖം കാണിച്ചിട്ടുള്ളു. പക്ഷെ വളെര വേഗത്തില്‍പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ താരത്തിന് സാധിച്ചിരുന്നു,നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് സിനിമയെക്കുറിച്ച് ആലോചിക്കാറുള്ളുവെന്നും താരം പറയുന്നു. ്. ഒരേ തരത്തിലുള്ള കഥാപാത്രം വീണ്ടും വീണ്ടും ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്നും. ഒരു അഭിനേത്രി എന്ന നിലയില്‍ താന്‍ ഇവിടെ അംഗീകരിക്കപ്പെട്ടത് വലിയ കാര്യമാണെന്നും അപര്‍ണ ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here