മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്‍. ആരാധകര്‍ക്ക് ഒട്ടും ക്ഷാമമില്ലാത്ത താരം കൂടിയാണ് ഉണ്ണി. താരം ഏററവും ഒടുവിലായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രത്തിന് കല്യാണവും കുടുംബവുമൊന്നും വേണ്ടേ എന്ന ആരാധകന്റെ ചോദ്യത്തിന് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എപ്പോഴാണ് കല്യാണം എന്നുള്ളത് ആരാധികമാര്‍ താരത്തോട് എപ്പോഴും ചോദിക്കുന്ന ചോദ്യമാണ്. നിരവധി പേര്‍ ചിത്രത്തിന് താഴെ കമന്റുകള്‍ അറിയിച്ചിട്ടുണ്ട്.

”ഉണ്ണി ഏട്ടാ… ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ?” എന്നായിരുന്നു? അതിലൊരു കടുത്ത ആരാധകന്റെ കമന്റ്. ”ശവത്തേല്‍ കുത്തല്ലേടാ കുട്ടാ…’ എന്ന രസകരമായ മറുപടിയാണ് ഉണ്ണി മുകുന്ദന് നല്‍കിയത്. താരത്തിന്റെ വര്ക്ക് ഔട്ട്‌ ഫോട്ടോസ് എപ്പോഴും ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. പലപ്പോഴും കമന്റുകള്‍ക്ക് റിപ്ലൈ കൊടുക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. ആ മറുപടികളൊക്കെ മാധ്യമങ്ങളില്‍ ഇടം നേടാറുമുണ്ട്. ആ മറുപടിയും വൈറലായിട്ടുണ്ട്.  ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. മമ്മൂട്ടി നായകന്‍ ആകുന്ന സിനിമയില്‍ ശ്രദ്ധേയമായൊരു വേഷമാണ് ഉണ്ണി കൈകാര്യം ചെയ്യുന്നത്. സിനിമയില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്.

അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം ചോക്ലേറ്റ് ആണ്. ഉണ്ണി മുകുന്ദന്‍ നായ്കനാകുന്ന ചോക്ലേറ്റില്‍ നായികയായി എത്തുന്നത് നൂറിനാണ്. അഭിമന്യു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവാഗതനായ ബിനു പീറ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവ നടന്മാരില്‍ ശ്രദ്ധേയനായ ഉണ്ണി നിരവധി ചിത്രങ്ങളില്‍ നായകനായും വില്ലനായും വേഷമിട്ടിട്ടുണ്ട്.

 

View this post on Instagram

 

She was all smiles and laughter as long as I didn’t touch ♥️♥️♥️ but isn’t she a darling 😘

A post shared by Unni Mukundan (@iamunnimukundan) on

LEAVE A REPLY

Please enter your comment!
Please enter your name here