ബോളിവുഡിന്റെ ഹോട്ട്താരം സണ്ണി ലിയോണിന്റെ പിറന്നാളാണ് ഇന്ന്. പൂജാ ഭട് സംവിധാനം ചെയ്ത ജിസം 2 എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ ബോളിവുഡിലെത്തുന്നത്. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഗ്ലാമറുമാത്രമല്ല തന്റെ നിലപാടുകൊണ്ടുമാണ് സണ്ണിയിന്ന് ഇത്രയാരാധകരെ സൃഷ്ടിച്ചിരിക്കുന്നത്.

കറുത്ത പെണ്‍കുട്ടിയെ ദത്തെടുത്തടക്കമുള്ളവ ഉദാഹരണം. കഴിഞ്ഞ തവണ കേരളത്തിലെത്തിയപ്പോള്‍ ഉണ്ടായിരുന്ന ആരാധകരുടേയും അവസാനം എത്തിയപ്പോൾ ഉള്ള ആരാധകരുടെയും എണ്ണത്തിലെ വ്യത്യാസം അതിനുള്ള തെളിവാണ്.തന്റെ ഭൂതകാലത്തെ അതിമനോഹരമായി മറികടന്ന ധീരവനിതയാണ് സണ്ണി ലിയോൺ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഒരു പോൺ ആക്ട്രസ്സ് ആയിരുന്നുവെന്നത് ജീവിതത്തിൽ ഒരു തരത്തിലും വിലങ്ങുതടിയാവാൻ അവരെ അനുവദിച്ചിട്ടില്ല.

അങ്ങനെ നോക്കുമ്പോൾ സണ്ണി ലിയോൺ ഒരു മാതൃക തന്നെയാണ്.മിക്ക പോൺതാരങ്ങളും പിൽക്കാലത്ത് ഇരവാദങ്ങളും ആയി രംഗത്ത് വരാറുണ്ട്.എന്നാൽ സണ്ണി ഒരിക്കൽ പോലും അങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല.പൂർണമായും തന്റെ താത്പര്യപ്രകാരം തന്നെയാണ് താൻ ഈ തൊഴിൽ തെരഞ്ഞെടുത്തത് എന്ന് അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്,അതും തികഞ്ഞ ആത്മാഭിമാനത്തോടെ തന്നെ.തെറ്റായ വഴിയിൽ സഞ്ചരിക്കുന്നു എന്ന് തോന്നുന്നവർക്ക് ശരിയിലേക്ക് തിരിച്ച് വരാനുള്ള സാധ്യതകൾ എപ്പോഴും തുറന്ന് കിടക്കുന്നുവെന്ന് സണ്ണിയുടെ ജീവിതം പറയുന്നു.

അവരുടെ ഭൂതകാലം എന്തുമാകട്ടെ,അവരിലെ മനുഷ്വത്വം മാത്രം മതി,സണ്ണി എന്ന വ്യക്തിയിലെ യഥാർത്ഥ പെണ്ണിനെ അടയാളപ്പെടുത്താൻ.അശ്ലീല സിനിമയിലെ നായികയായി മാത്രം അറപ്പോടെ വീക്ഷിച്ച ഒരു സമൂഹത്തിൽ(രഹസ്യമായി കാണുന്നതിൽ പുച്ഛം ഇല്ലാ ട്ടോ)മാറി ചിന്തിക്കുന്ന ഒരു പുതിയ യുവതയെ സൃഷ്ടിച്ചെടുത്തെങ്കിൽ ഉറപ്പാണ്,ആ ആർജ്ജവത്തിന്റെ പേര് സണ്ണി ലിയോൺ എന്ന് മാത്രമാണെന്ന്!!!!

LEAVE A REPLY

Please enter your comment!
Please enter your name here