കഴിഞ്ഞ വര്‍ഷം എം പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസെഫെന്ന സിനിമ മികച്ച   ബോക്‌സ്ഓഫീസില്‍ മികച്ച വിജയം കൈവരിച്ചിരുന്നു. ജോജു ജോര്‍ജ് നായക വേഷത്തിലെത്തിയ ചിത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് ഒടുവില്‍ മികച്ച് നടനായ അതുല്യ പ്രതിഭ. 49മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടന്മാരായി ജയസൂര്യയെയും സൗബിന്‍ ഷാഹിറിനെയും തിരഞ്ഞെടുത്തപ്പോള്‍ ജോജു ജോര്‍ജ് മികച്ച സ്വഭാവ നടനായി. താരത്തെ അവഗണിച്ചുവെന്ന് വിവാദങ്ങള്‍ അന്നു തുടങ്ങിയിരുന്നു. ഇപ്പോള്‍ മലയാളത്തിലെ മുന്‍ നിര താരങ്ങളോടൊപ്പം മത്സരിക്കാവുന്ന അഭിനയമാണ് ജോജു കാഴ്ച്ച വെക്കുന്നത്.

സിനിമ 360 ഡിഗ്രി എന്ന ക്യാംപില്‍ അതിഥിയായി എത്തിയ താരത്തെ കാത്തിരുന്നത് വമ്പന്‍ സര്‍പ്രൈസ് ആയിരുന്നു. സംഘാടകര്‍ താരത്തെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ കടന്നു വന്നത് പച്ച ഷര്‍ട്ടും വെളുത്ത് മുണ്ടു മണിഞ്ഞ താരത്തിന്റെ അപരനായിരുന്നു. ജോസഫിലെ തന്റെ കഥാപാത്രത്തിന്റെ ലുക്കില്‍ എത്തിയ ഷംനാസിനെ കണ്ട് സാക്ഷാന്‍ ജോജുവനെ ഞെട്ടിപോയി. ലുക്കിലും നോട്ടത്തിലും ഡ്രസിലും എല്ലാം ജോജു തന്നെയായിരുന്നു. ആ അപൂര്‍വ്വ നിമിഷത്തില്‍ സിനിമാ പ്രേമികളും പങ്കാളികളായി, കണ്ടു നിന്നവര്‍ കൈയ്യടിച്ചു. ജോജു ഷംനാസിനെ കെട്ടി പിടിച്ച് നന്ദി പറഞ്ഞു.

ജോജുവിനെ പോലെ മുഖ ഛായ പക്ഷെ ഇരുവരും തമ്മില്‍ അല്പം പൊക്കത്തിന്റെ വ്യത്യാസം ഉണ്ട് എന്നതല്ലാതെ മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. വസ്ത്ര ധാരണം കൊണ്ടും നടപ്പു കൊണ്ടുമെല്ലാം ജോസഫിലെ ജോജു തന്നെയാണെന്ന് ഉറപ്പിക്കാം. ലുക്കിലും നോട്ടത്തിലും ഡ്രസിലും എല്ലാം ജോജു തന്നെ, ആ നിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. പുറത്ത് വന്ന വീഡിയോ വൈറലാണ്. വീഡിയോ കണ്ടവര്‍ മികച്ച അഭിപ്രായമാണ് പറയുന്നത് ഇതെന്താ രണ്ട് ജോസഫോ എന്നു തുടങ്ങി കമന്റുകളും ഒരുപാട് ലഭിക്കുന്നുണ്ട.്‌. വീഡിയോ ഏതായാലും  വൈറലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here