നീണ്ട പതിനാലു കൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ ആണ് മലയാളികളുടെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബനെന്ന ചാക്കോച്ചന് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ചാക്കോച്ചന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത‍ സോഷ്യല്‍ മീഡിയ വഴി തന്‍റെ  ആരാധകരെ അറിയിച്ചത്. ’ഒരു ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാര്‍ത്ഥനകള്‍ക്കും, കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്‌നേഹം നല്‍കുന്നു’ -എന്നായിരുന്നു  ചാക്കോച്ചന്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇപ്പോളിതാ കുഞ്ചാക്കോ ബോബന്‍ പ്രിയ ദമ്പതികളുടെ കുഞ്ഞിന് പേരിട്ടിരിക്കുന്നു എന്നാണു വാര്‍ത്തകള്‍ പുറത്തു വരുന്നത്.മഴവില്‍ മനോരമ കഴിഞ്ഞ ദിവസം നടത്തിയ മഴവില്‍ എൻർടൈന്മെന്റ്‌സ് അവാർഡ് വേദിയില്‍ വെച്ചാണ് ചാക്കോച്ചന്‍ തന്‍റെ മകന്റെ പേരിനെ പറ്റി പറഞ്ഞത്. പരിപാടിയുടെ മുഖ്യ അവതാരകരില്‍ ഒരാള്‍ ചാക്കോച്ചന്‍ ആയിരുന്നു. വേദിയില്‍ വെച്ച് പ്രശസ്ത ഗായകന്‍ യേശുദാസ് കുഞ്ഞിന് പെരിട്ടോയെന്നു ചാക്കോച്ചനോട്‌ ചോദിച്ചപ്പോള്‍ എന്റെ പേര് തിരിച്ചു ഇട്ടോളാനാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇതില്‍ നിന്നും കുഞ്ഞിന്‍റെ പേര് ബോബന്‍ കുഞ്ചാക്കോ എന്നാവും എന്ന് സമൂഹ മാധ്യമങ്ങളില്‍ കണ്ടിരുന്നു. ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു ചാക്കോച്ചന്‍റെ പിതാവിന്‍റെ പേര്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവ് മുതല്‍ അഭിനയ രംഗത്തുള്ള ചാക്കോച്ചന്‍ അന്ന് മുതലേ മലയാളികളുടെ മനസ്സുകളില്‍ ഇടം നേടിയിരുന്നു. ആറു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹം കഴിക്കുന്നത്. രണ്ടായിരത്തി അഞ്ചില്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. അന്നും ഇന്നും റോമന്‍സ് കൈകാര്യം ചെയ്യുന്ന വേഷം ചാക്കോച്ചന്‍റെ കൈകളില്‍ ഭദ്രം ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here