ഗപ്പി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ കേറിക്കൂടിയ താരമാണ് നന്ദന വര്‍മ. താരത്തിന്റെ കണ്ണുകള്‍ ആണ് പ്രേക്ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം. സ്പിരിറ്റ് എന്ന സിനിമയിലൂടെ അഭിനയം തുടങ്ങിയ നന്ദന അയാളും ഞാനും തമ്മില്‍, മിലി, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങി ബാലതാരങ്ങള്‍ക്ക് പ്രാധാന്യമുള്ള നിരവധി സിനിമകളിലും അഭിനയിച്ചു.

നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. സോഷ്യല്ഡമീഡിയയില്‍ സജീവമായ താരം പുതിയ ചിത്രങ്ങള്‍ സ്ഥിരമായി പ്രേക്ഷകര്‍ക്ക് പങ്കു വയ്ക്കാറുണ്ട്.സമൂഹമാധ്യമങ്ങളില്‍ നന്ദനയ്ക്ക് ആരാധകര്‍ ഏറെയാണ്. ഗപ്പി എന്ന ചിത്രത്തില്‍ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് ആമിന എന്നായിരുന്നു. പഠനത്തില്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്ന താരത്തിന്റെ പുതിയ സിനിമകള്‍ ഏതൊക്കെയെന്ന് അറിവായിട്ടില്ല.

ചിത്രങ്ങള്‍ എന്തായാലും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അല്പം മോഡേണ്‍ ആയ ലുക്കില്‍ നന്ദനയെ കാണാനാണ് ആരാധകര്‍ക്കിഷ്ടമെന്ന് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here