ഇന്ത്യന്‍ ജനതയുടെ അഭിമാനം ഗോമതിയ്ക്ക് വിജയ്‌സേതുപതി നല്‍കിയത് 5 ലക്ഷം

0

 

പ്രതിസന്ധികളോട് പോരാടി ഇന്ത്യന്‍ ജനതയുടെ തന്നെ അഭിമാനമായി മാറിയ ഗോമതി മാരിമുത്തുവിന് ‘മക്കള്‍ സെല്‍വന്‍’ വിജയ് സേതുപതി നല്‍കിയത് അഞ്ചുലക്ഷം രൂപ സമ്മാനം. ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ ആണ് ഗോമതി സ്വര്‍ണം കരസ്ഥമാക്കിയത്. തമിഴ്നാട് സ്വദേശിയായ മാരിമുത്തുവിന്റെ മകളാണ് ഗോമതി.

ജീവതത്തിലെ കഷ്ടതകള്‍ തെല്ലും വകവെയ്ക്കാതെയാണ് ഗോമത് വിജയമ നേടിയെടുത്തത്. കഷ്ടതകള്‍ കേട്ടറിഞ്ഞ അനേകം പേര്‍ സഹായവും അഭിനന്ദനുമായി എത്തിയിരുന്നു. കസഖ്സ്ഥാന്‍ താരം മാര്‍ഗരിറ്റയേയും ചൈനയുടെ വാങ് ചുന്‍ യുവിനേയും പിന്നിലാക്കിയായിരുന്നു ഗോമതിയുടെ സ്വര്‍ണ കരസ്ഥമാക്കിയത്.

്. സ്വര്‍ണ നേട്ടം മനസില്‍ കണ്ടായിരുന്നു താരം ഓടിതോല്‍പിച്ചത്. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടേയും നടുവില്‍ നിന്ന ഉള്ള ഓട്ട് അവള്‍ ഓടിതന്നെ തോല്‍പ്പിച്ചെടുത്തു. ‘വാഹനാപകടത്തില്‍ പരുക്കേറ്റതോടെ അച്ഛന് നടക്കാന്‍ തന്നെ ബുദ്ധിമുട്ടായി. അച്ഛന്റെ അടുത്ത് ഒരു സ്‌കൂട്ടറുണ്ടായിരുന്നു. അതായിരുന്നു ആകെയുള്ള ആശ്വാസം. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് പരിശീലനത്തിന് പോകുമ്പോള്‍ ഈ സ്‌കൂട്ടറായിരുന്നു ഏക സഹായം. ബസ് സ്റ്റോപ്പ് വരെ അച്ഛന്‍ ഈ സ്‌കൂട്ടറില്‍ കൊണ്ടുവിടും’- ഗോമതി അഭിമുഖങ്ങളില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here