കണ്ണീര്‍ സീരിയലുകള്‍ കൊണ്ട് സമ്പുഷ്ടമായ മലയാളികളുടെ വൈകുന്നേരങ്ങളെ ചിരിപ്പൂരമാക്കി മാറ്റിയ പരമ്പരയാണ് ഉപ്പും മുളകും. ഒരു കുടുംബകഥയെ ഹാസ്യത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നതാണ് ഷോ ഇത്രയും ഹിറ്റാവാന്‍ കാരണം.മലയാള ടെലിവിഷനില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റമാണ് ഉപ്പും മുളകും. അത് ആരുടെ തലയില്‍ ഉദിച്ചതാണെങ്കിലും എന്തിനെ അനുകരിച്ചതാണെങ്കിലും ഇനി വരുന്ന ഒന്നിനും മറികടക്കാന്‍ കഴിയാത്ത ഒരു സാന്നിധ്യമാണ് ഉപ്പും മുളകുമെന്നത് അംഗീകരിക്കാതെ വയ്യ.

 

ക്ഷണിക്കാതെ ഉപ്പും മുളകില്‍ ബിനോജ് കുളത്തൂര്‍ ഇടിച്ചു കയറിയ കഥാപാത്രമാണ്. കുളത്തൂരാണ് സ്വദേശം. മിനിസ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും എന്റെ സ്വന്തം ചേട്ടനാണ് ബിജു സോപാനം. അഞ്ചു വയസ്സിനു മൂത്തതാണെങ്കിലും രണ്ടാളും എടാ പോടാ ബന്ധമാണ്. അച്ഛന്‍ മാധവന്‍തമ്പി. അമ്മ വസന്തകുമാരി. മൂന്നു മക്കള്‍. ബിജു, ബിനു, ബിന്ദു.താരം സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിശേഷങ്ങള്‍ പങ്കുവച്ചത്. തുടര്‍ച്ചയായി ഒരു കഥ പറഞ്ഞു പോവാതെ ഓരോ ദിവസവും രസകരമായ എന്തേലും കാര്യങ്ങള്‍ അവതരിപ്പിച്ചു പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു പരമ്പര ആണിത്. റിയലിസ്റ്റിക് സംഭാഷണങ്ങളിലൂടെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ പ്രീതി പെടുത്തുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും.

നീലുവും ലച്ചുവും മുടിയനും ശിവാനിയും കുഞ്ഞാവയും എല്ലാമടങ്ങുന്ന ബാലുവിന്റെ കുടുംബം പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു പരിപാടിയുടെ വിജയം. നിറയെ തമാശകള്‍ നിറച്ചു യഥാര്‍ത്ഥത്തില്‍ ഒരു കുടുംബ ജീവിതത്തില്‍ നടക്കുന്ന നിമിഷങ്ങളാണ് ഉപ്പും മുളകിലൂടെ പ്രേക്ഷകരെ കാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here