എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്ര മധുരരാജയുടെ ട്രെയിലര്‍ ഇറങ്ങി. പോക്കിരിരാജ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ട്രയിലര്‍ വന്നതോടെ ഇരട്ടിയായി.

ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേര്‍ന്ന ചിത്രം ഒരു മാസ്സ് എന്റര്‍റ്റൈനര്‍ ആയിരിക്കുമെന്ന് ട്രയിലറിലൂടെ വ്യക്തമാണ്. വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റര്‍ ഹെയ്ന്‍ എന്നിവര്‍ വീണ്ടുമൊരുമിക്കുകയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.പോക്കിരിരാജയില്‍ അനിയനായി പൃഥ്വിയെത്തിയെങ്കില്‍ മധുരരാജയില്‍ തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട്. ജഗപതി ബാബു വില്ലന്‍ വേഷത്തില്‍ ചിത്രത്തിലെത്തുന്ന ചിത്രത്തിന്റെ മാസ് രംഗങ്ങളും അടിപൊളിയായിരിക്കുമെന്ന് ട്രെയിലറിലൂടെ കാണാം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ബോക്സ് ഓഫീസ് കീഴടക്കുംഎന്നതില്‍ സംശയമില്ല.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഇന്റര്‍വ്യൂവില്‍ മമ്മൂക്ക നല്‍കിയ ഉഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടിയും ഇക്ക ജോക്‌സ്മാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍.

അവതരണം ഇങ്ങനെ ;

LEAVE A REPLY

Please enter your comment!
Please enter your name here