മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ തീയ്യറ്ററില്‍ നിറഞ്ഞോടുകയാണ്. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ജനം ചിത്രം സൂപ്പര്‍ഹിറ്റെന്ന് വിധിയെഴുതി.. ആ അഭിപ്രായവും കളക്ഷനും ചിത്രം ഇപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നു. ഇത് പൃഥ്വിന്റെയും ലാലേട്ടന്റെയും വിജയമെന്ന് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നു.

സിനിമകള്‍ ഇറങ്ങുമ്പോള്‍ സമ്മിശ്രമായ റിവ്യൂകള്‍ സോഷ്യല്‍മീഡിയയില്‍ വരാറുണ്ട്. യുട്യൂബ് ചാനലുകളില്‍ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂസിലും അഭിപ്രായങ്ങള്‍ ആരാധകര്‍ രേഖപ്പെടുത്താറുണ്ട്. ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു റിവ്യൂയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. സംഭവം കാസര്‍ഗോഡ് ഭാഷയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ ഓരോ ജില്ലയിലും അവരവരുടേതായ തനത് ഭാഷാ ശൈലിയുണ്ട്. കാസര്‍ഗോട് ഭാഷയുടെ കാര്യം പ്രത്യേകിച്ച് പറയണ്ടതില്ല. അത്രപെട്ടെന്നൊന്നും മറ്റുജില്ലക്കാര്‍ക്ക് അത് മനസിലാക്കിയെടുക്കാന്‍ സാധിക്കാറില്ല. ആ ഭാഷയില്‍ ഒരു പടത്തിന്റെ റിവ്യൂപറഞ്ഞാലോ … അതാണിവിടെ കൗതുകം ഉണര്‍ത്തിയത്. സംഭവം എന്തായാലും യുട്യൂബില്‍ വൈറലാണ്. ചിത്രത്തക്കുറിച്ച് കാസര്‍ഗോഡ് കാരി പെണ്‍കുട്ടി വളരെ നാച്ചുരലായി സംസാരിച്ചിമുണ്ട്. സോഷ്യല്‍മീഡിയയില്‍ വ്യത്യസ്തത നോക്കിയിരിക്കുന്ന ട്രോളന്‍മാരും വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here