അവതാരകയും പാചക വിദഗ്ധയുമായ ലക്ഷ്മി നായര്‍ യൂട്യൂബില്‍ പുതിയൊരു ചക്ക വ്‌ലോഗ് ആണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സംസാരവിഷയം. ലക്ഷ്മി നായര്‍ വ്‌ലോഗ്‌സ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. വാര്‍ത്തകളില്‍ ഒരിടയ്ക്ക് വിവാദമായ ലക്ഷ്മിനായര്‍ കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ശക്തമായി തിരിച്ചെത്തുന്നത്.

ബ്രിട്ടിഷ് പത്രം ‘ദ് ഗാര്‍ഡിയന്‍’ ചക്കയെ മോശം വിഭവമായി ചിത്രീകരിച്ചത് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മികച്ച പോഷകഗുണമുളള ഭക്ഷണം കഴിക്കാനില്ലാത്തവരാണു ചക്ക തിന്നുന്നതെന്നായിരുന്നു എഡിറ്റര്‍ ചൂണ്ടിക്കാട്ടിയത്.ആ സമയത്താണ് താരം വ്‌ലോഗുമായി എത്തിയത്.

താരം ഈ വ്‌ലോഗ് നേരത്തെ തുടങ്ങേണ്ടതായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. പഴുത്ത ചക്ക വെട്ടുന്ന വിഡിയോയാണ് ആദ്യത്തെ വ്‌ലോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചക്കയുടെ ഭക്ഷ്യയോഗ്യമായ മടല്‍, ചവിണി, കുരു എല്ലാം ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോയാരുന്നു ആദ്യത്തേത്.

ചക്കവിഭവങ്ങള്‍ തയാറാക്കുന്നതുള്‍പ്പെടെയുള്ള വിഡിയോകള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്നും ലക്ഷ്മി ആരാധകരോട് പറയുന്നു. പഴുത്ത ചക്ക മിക്‌സിയില്‍ അരച്ചെടുത്ത് ചക്കഅട തയാറാക്കുന്ന പാചകത്തിലാണ് വിഡിയോ അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here