സ്വിമ്മിങ് ഡ്രസില്‍ ക്യൂട്ടായി മുക്തയുടെ കണ്‍മണി !!! ചിത്രങ്ങള്‍ വൈറല്‍

0

ചലച്ചിത്ര താരം മുക്തയുടെ മകള്‍ കണ്‍മണി സമൂഹമാധ്യലെ താരമാണിപ്പോള്‍. കഴിഞ്ഞദിവസം മോളുടെ ഒരു സൂപ്പര്‍ വിഡിയോയുമായി മുക്തയെത്തിയിരുന്നു. മുക്തയുടെ അമ്മയെ ചെടിച്ചട്ടിയില്‍ മണ്ണ് നിറയക്കാന്‍ സഹായിക്കുന്ന കണ്‍മണിയുടെ വിഡിയോസോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മുക്തയെപോലെ ഡാന്‍സിലും കുഞ്ഞു കണ്‍മണി മിടുക്കിയാണ്. റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയുടെ ഭര്‍ത്താവ്.

ഇപ്പോഴിതാ കണ്‍മണിയുടെ പുതിയവീഡിയോയുമായി താരം എത്തിയിട്ടുണ്ട്. പതിവിലും വ്യത്യസ്തമായി കക്ഷിയുടെ ഇത്തവണത്തെ പ്രകടനം നീന്തലാണ്.നീന്തല്‍ പഠനം നടത്തുന്ന മകളുടെ ചിത്രങ്ങള്‍ മുക്തയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

അച്ഛന്‍ റിങ്കു ടോമിയാണ് കിയാരയെന്ന കണ്‍മണിയെ നീന്തല്‍ പഠിപ്പിക്കുന്നത്. കൗതുകം നിറഞ്ഞ അടികുറിപ്പോടെ പങ്കുവച്ച ചിത്രത്തെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. നീന്തല്‍ക്കുപ്പായത്തില്‍ ക്യൂട്ടായി നില്‍ക്കുന്ന കിയാരയുടെ കൂടുതല്‍ ചിത്രങ്ങളും മുക്ത പോസ്റ്റ് ചെയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here