നിരവധി അംഗീകാരങ്ങളും പ്രശംസകളും ഏറ്റുവാങ്ങിയ ത്യാഗരാജന്‍ കുമാര രാജ വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമായ സൂപ്പര്‍ ഡീലക്‌സ് തീയറ്ററില്‍ നിറഞ്ഞോടുന്നു.

മിഷ്‌കിന്‍, നളന്‍ കുമാരസ്വാമി, നിരവ് ഷാ, യുവാന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന്‍, സാമന്ത തുടങ്ങി വന്‍താരനിര അണിനിക്കുന്നുണ്ട് ഈ ചിത്രത്തില്‍. അതിനെ അന്വര്‍ത്ഥമാക്കും വിധം മികച്ച സൃഷ്ടിയാണ് സൂപ്പര്‍ഡീലക്‌സ് എന്ന് ആരാധകര്‍ പറയുന്നു.സെക്‌സ്, കണ്‍സന്റ്, റിലേഷന്‍ഷിപ്, അറേഞ്ച്ഡ് മാര്യേജ്, പോണ്‍, ലിംഗമാറ്റം, ട്രാന്‍സ് കമ്മ്യൂണിറ്റി, ദൈവം, വിശ്വാസം, അന്ധവിശ്വാസം, ഏലിയന്‍, സിനിമ, പിതൃത്വം തുടങ്ങി പല വിഷയങ്ങളും സിനിമയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

പ്രേക്ഷകന്റെ കാഴ്ചപ്പാടുകളെ സ്വാധീനിക്കും വിധം നിരവധി ചോദ്യങ്ങളും നിലപാടുകളും സിനിമ കണ്ടിറങ്ങുമ്പോള്‍ മനസില്‍ തങ്ങി നില്‍ക്കും. വ്യത്യസ്ത ശ്രമങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും കണ്ടു വിലയിരുത്തി വിശകലനം നടത്താന്‍ കഴിയുന്ന മികവുറ്റ സിനിമയാണ് സൂപ്പര്‍ഡീലക്‌സ്.ചിത്രത്തിലെ മാസ്റ്റര്‍ അശ്വന്തിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here