പ്രേക്ഷകരുടെ പ്രിയം വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ അഭിനയിച്ച് നേടിയെടുത്ത നടിയാണ് നിത്യമേനോന്‍. അന്യഭാഷ ചിത്രങ്ങളിലാണ് താരമിപ്പോള്‍ കൂടുതലും അഭിനയിക്കുന്നത്. അടുത്തിടെ മലയാളത്തിലേക്ക് നിത്യ തിരിച്ചെത്തിയിരുന്നു.

താരം ഒരു സ്വകാര്യചാനലിനു നല്‍കിയ ഇന്റര്‍വ്യൂവില്‍ ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരിക്കുകയാണ്. ആദ്യത്തെ എന്റെ ഒരു പ്രണയം നഷ്ടപ്പെട്ട് പോയതില്‍ താന്‍ ഇപ്പോഴും സങ്കടത്തില്‍ നിന്ന് മുക്തയായിട്ടില്ലെന്നും തുടര്‍ന്ന് കുറേക്കാലം പുരുഷന്മാരെ എനിക്ക് വെറുപ്പായിരുന്നുവെന്നും താരം പറഞ്ഞു. ആ വെറുപ്പ് ഇന്നും തുടരുന്നുവെന്നും ഒന്നില്‍ ഒതുങ്ങാത്ത ആര്‍ത്തിയാണ് ഇക്കൂട്ടര്‍ക്കെന്നും താരം തുറന്നുപറഞ്ഞു.

”വിവാഹം ചെയ്യണമെന്നതുകൊണ്ട് ഞാന്‍ ആരേയും വിവാഹം ചെയ്യില്ല. എനിക്കിഷ്ടപ്പെട്ട ഒരാളെ മാത്രമേ ഞാന്‍ വിവാഹം കഴിക്കുകയുള്ളൂ. പതിനെട്ടാം വയസില്‍ പ്രണയിച്ച ആള്‍ ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാല്‍ പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ ആബന്ധം അവസാനിപ്പിച്ചുവെന്നും ”നിത്യ മോനോന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here