തീവണ്ടി, സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകളുടെ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കൽക്കി. ടോവിനോ തോമസിനെയാണ് അദ്ദേഹം തന്‍റെ ആദ്യ ചിത്രത്തില്‍ നായകനാക്കുന്നത്. പുരാണ കഥാപാത്രങ്ങളിലെ വിഷ്ണുവിന്‍റെ അവതാരമായ കല്‍ക്കിയും ടോവിനോയുടെ കഥാപാത്രവും തമ്മിലുള്ള സാമ്യതയാണ് കല്‍ക്കിയെന്ന പേര് സിനിമക്ക് നല്കാന്‍ പ്രജോദനമായത്. ചിത്രത്തിന്‍റെ പൂജാവേളയില്‍ അക്കാര്യം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ  എന്നിവര്‍ ഒരുമിച്ചാണ് സിനിമ നിര്‍മാണം വഹിക്കുന്നത്.

തമിഴ് നടന്‍ സൂര്യയുടെ പ്രശസ്തമായ സിനിമയായ സിങ്കം സീരീസിലെ പോലീസ് വേഷത്തിനു സമാനമായുള്ള ലുക്കിൽ തന്നെയാണ് ടൊവീനോ തോമസ്‌ കല്‍ക്കിയില്‍ എത്തുന്നതെന്നാണ് ആദ്യ ലുക്കുകള്‍ നല്‍കുന്ന സൂചന, അതേ രീതിയില്‍ ഉള്ള മീശയാണ് ടൊവീനോ ഈ ചിത്രത്തിനായി വച്ചിരിക്കുന്നത്. പ്രിത്വിരാജ് നായകനായ ഹൊറര്‍ ചിത്രമായ എസ്ര’യ്ക്കു ശേഷം ടോവിനോ പോലീസ് വേഷത്തിലെത്തുന്ന സിനിമ കൂടിയാണ് കല്‍ക്കി. സിനിമ ആക്ഷനും മാസ്സിനും പ്രാധാന്യം നല്‍കി എടുത്ത ഒരു എന്‍റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ഗൗതം ശങ്കര്‍ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം വിതരണം ചെയ്യുന്നത് സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ്.

നായക വേഷത്തില്‍ ടൊവിനോ തോമസ്  എത്തുന്ന സിനിമാക്കായുള്ള  കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ഒരുപാട് നല്ല ചിത്രങ്ങളുമായിട്ടാണ് ഇന്ന് നടന്‍ മലയാളത്തില്‍ തകര്‍ത്തു മുന്നേറികൊണ്ടിരിക്കുന്നത്. മലയാളത്തില്‍ എന്റെ ഉമ്മാന്റെ പേരെന്ന ചിത്രവും തമിഴില്‍ ധനുഷ് നായകനായെത്തിയ  മാരിയുടെ രണ്ടാം ഭാഗം എന്നിവയായിരുന്നു ടൊവിനോയുടെതായി ഏറ്റവുമൊടുവില്‍  തിയ്യേറ്ററുകളിലേക്ക് എത്തിയ സിനിമകള്‍. ഇക്കൊല്ലം നിരവധി ചിത്രങ്ങള്‍ ആണ് ടോവിനോയെ തേടിയെത്തിയിരിക്കുന്നത്. ഒരുവിധം എല്ലാ സിനിമകളും ബോക്സ്‌ഓഫീസില്‍  മികച്ച വിജയം കൈവരിക്കാന്‍ സാധ്യതയുള്ളതുമാണ്‌.

പ്രിത്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ആണ് ഇക്കൊല്ലം ആദ്യമെത്തുന്ന ടോവിനോയുടെ സിനിമ , പിന്നീട് നിപ്പ വൈറസിനെ ആസ്പദമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമായ വൈറസ്‌ , മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഉയരെ, ഉയരെയില്‍ ടോവിനോയെ കൂടാതെ ആസിഫ് അലി, പാര്‍വതി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അനു ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയാണ് പിന്നീട് ടോവിനോയുടെ അടുത്ത സിനിമ. അഹാന കൃഷ്ണയാണ് ലൂക്കയില്‍ ടോവിനോയുടെ നായികയായി എത്തുന്നത്‌. കൂടാതെ ആന്‍ഡ്‌ ദി ഓസ്കാര്‍ ഗോസ് ടു, കിലോമീറ്റര്‍സ് ആന്‍ഡ്‌ കിലോമീറ്റര്‍സ്, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളിലും ടോവിനോ അഭിനയിക്കുന്നുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here