ചെറിയ റോളുകളിലൂടെ വന്നു വലിയ താരമായി മാറിയ യുവതാരമാണ് ടോവിനോ തോമസ് !2012ഇൽ പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ ആണ് താരം അഭിനയരംഗത്ത് എത്തുന്നത്.സിനിമയിലെത്തും മുൻപ് അയാൾ എല്ലാവരെയുംപോലെ ഒരു സാധാരണക്കാരൻ മാത്രമായിരുന്നു . ടോവിനോയുടെ ഫേസ്ബുക് പ്രൊഫൈലിൽ ഇപ്പോൾ കനത്ത സൈബർ ആക്രമണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് !

താരത്തിന്റെ വര്ഷങ്ങൾക്കുമുന്പുള്ള ഫേസ്ബുക് പോസ്റ്റുകൾ ആരോ തിരഞ്ഞുകണ്ടുപിടിച്ചതാണ് കാരണം ,അന്നത്തെ പോസ്റ്റുകളിൽ ടോവിനോ മമ്മൂട്ടിയെയും ,മോഹൻലാലിനെയും ,പ്രിത്വി രാജിനെയും മോശമായ കമന്റുകൾ നൽകി എന്നതാണ് പ്രശ്നം

ടോവിനോയുടെ ഫേസ്ബുക് പേജിൽ കടുത്ത വിമർശങ്ങളാണ് രേഖപ്പെടുത്തുന്നത് ,എന്നാൽ അതിൽ കണ്ട ഒരു വ്യത്യസ്തമായ കുറിപ്പ് വേറിട്ടുനിൽക്കുന്നു

കുറിപ്പ് ഇങ്ങനെ

കമന്റുകളും പോസ്റ്റുകളും വന്നത് പുള്ളിയുടെ തന്നെ(tovino thomas) അകൌണ്ട് ആണോ എന്ന് അറിയില്ല (വെരിഫൈഡ് അല്ല), അഥവാ ആണെങ്കിലും ഇതും പറഞ്ഞ് ഇപ്പോള്‍ പുള്ളിയെ തെറിക്കണ്ട ആവശ്യം എന്താണ്‌? അതിനോട് യോജിപ്പില്ല, (ഞാന്‍ ടോവിനോ ഫാന്‍ ഒന്നും അല്ല)

പുള്ളി ഒരു സാധാരണ മലയാളി എങ്ങനെയാണോ അത് പോലെയേ പുള്ളി ഉള്ളൂ, പുള്ളിയും ഒരു സാധാരണ മനുഷ്യന്‍ തന്നെയല്ലേ? ഇപ്പോള്‍ നമ്മള്‍ പലരും ഇങ്ങനെ ഓണ്ലൈനില്‍ തെറി വിളിച്ചും ഫാന്‍ ഫൈറ്റ് നടത്തിയും ഫാനിസം തലയ്ക്ക് പിടിച്ചും പലതും പറയുകയും ചെയ്യുകയും ഒക്കെ ചെയ്ത് കൊണ്ട് ഇരിക്കുന്നുണ്ട്, നാളെ എങ്ങാനും നമ്മള്‍ ആരെങ്കിലും ഒക്കെ വലിയ ആള്‌ ആയാല്‍ നമ്മുടെ ഇപ്പോഴത്തെ കമന്‍റും തെറിയും ഒക്കെ കുത്തിപൊക്കി കൊണ്ട് വന്നാല്‍ എങ്ങനെ ഉണ്ടാവും? ഇക്ക ഫാൻസ്‌ ഏട്ടനേയും ഏട്ടൻ ഫാൻസ്‌ ഇക്കയെയും പറയുമല്ലോ. പിന്നെ ടോവിനോ ഇത് പറഞ്ഞപ്പോൾ അയാൾ പടത്തിൽ ഒന്നും വന്നിട്ടില്ലായിരുന്നു. പടത്തിൽ വന്നതിന് ശേഷം അയാൾ ഇങ്ങനെ പറഞ്ഞിട്ട് ഒന്നും ഇല്ലല്ലോ. നമ്മൾ ഓരോ പൊസിഷനിൽ എത്തുമ്പോൾ നമ്മളുടെ സ്വഭാവത്തിലും നമ്മുടെ പെരുമാറ്റ രീതിയിലും മറ്റുള്ളവരോട് സംസാരിക്കുന്ന രീതിയിലും മാറ്റം വരും. അന്ന് ടോവിനോയുടെ പൊസിഷൻ ഒരു സാധാ മനുഷ്യൻ എന്നായിരുന്നു. ഇപ്പോൾ താരവും

പിന്നെ പുള്ളി തന്നെ ഒരു വീഡിയോയില്‍ പറഞ്ഞിട്ടുണ്ട് ദേവാസുരം കണ്ടാല്‍ ഏട്ടന്‍ ഫാനാകാന്‍ തോന്നും വാത്സല്യം കണ്ടാല്‍ ഇക്കാ ഫാനാകാന്‍ തോന്നും എന്ന്- (അങ്ങനെ ഉള്ള ഒരു രീതിയില്‍ ആണ്‌ പുള്ളി പറഞ്ഞത്)ആ സമയത്ത് പുള്ളി പുള്ളിയുടെ ഒരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ , ഇപ്പോള്‍ എല്ലാവരും സെലിബ്രേറ്റി ആകുന്നതിനു മുമ്പ് സാധാരനക്കരന്‍ തന്നെ ആയിരിക്കും(സെലിബ്രേറ്റീസിന്‍റെ മക്കള്‍ ഒഴികെ) അല്ലാതെ എല്ലാവരും പുണ്യാളന്മാരായിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നത് തെറ്റല്ലേ?

LEAVE A REPLY

Please enter your comment!
Please enter your name here