അന്ന് കൂട്ടുകാര്‍ യുട്യൂബ് ഉണ്ണിയെന്ന് കളിയാക്കി വിളിച്ചു !!! ഇന്ന് നാല് ലക്ഷത്തോളം സബ്‌സ്‌ക്രൈബേര്‍സ്; സിനിമാനടികള്‍ക്കുപോലുമില്ല ഇത്രയും ഫാന്‍സ്

0
336

കേരളത്തില്‍ എന്തെങ്കിലും സാമൂഹിക പ്രശ്‌നമുണ്ടായാല്‍ ഉടനെ യുട്യൂബില്‍ ഒരു വ്‌ളോഗ് പ്രത്യക്ഷപ്പെടും ഇവര്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ എന്ന് ചിന്തിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. പക്ഷെ ഇതൊരു വലിയ വരുമാനം വരുന്ന മേഖലയാണെന്ന് ചുരുക്കം ചിലര്‍ക്കെഅറിയു.

സാമൂഹികപ്രസക്തിയുള്ള വീഡിയോകള്‍മാത്രമല്ല ബ്യൂട്ടിടിപ്‌സിലൂടെ വ്‌ളോഗ് ചെയ്ത് വരുമാനം ഉണ്ടാക്കാമെന്ന് തെളിയിച്ചുതരികയാണ് സിംപ്ലി മൈ സ്റ്റൈല്‍ എന്ന വ്‌ളോഗിന്റെ ഉടമ ഉണ്ണിമായ അനില്‍. വിദ്യാര്‍ത്ഥി ആയിരിക്കെ തമാശയ്ക്ക തുടങ്ങിയ വ്‌ളോഗ് ഇത്രയും വളര്‍ച്ചയിലെത്തുമെന്ന് ഉണ്ണിമായ ഒരിക്കലും വിചാരിച്ചില്ല. ജോഷ് ടോക്ക് എന്ന പരിപാടിയൂടെ താരം കടന്നുവന്ന വഴികള്‍ തുറന്നുപറഞ്ഞിരുന്നു. ഉണ്ണിമായയ്ക്കിപ്പോള്‍ 552k സബ്‌സ്‌ക്രൈബേര്‍സ് യുട്യൂബില്‍ ഉണ്ട്.

കോളേജില്‍ പഠിക്കുന്ന സമയം വെറുതെ യുട്യൂബില്‍ വീഡിയോ ഇട്ടു തുടങ്ങി. അന്ന് സുഹൃത്തുക്കള്‍ യുട്യൂബ് ഉണ്ണി എന്ന് വിളിച്ചു കളിയാക്കുമായിരുന്നു. പക്ഷെ അതൊന്നും ഉണ്ണിമായ ചെവിക്കൊണ്ടില്ല, ഇഷ്ടമുള്ളത് വീട്ടില്‍ തന്നെ ചെയ്ത് സ്റ്റാര്‍ ആയിമാറി.

 

ഉണ്ണിമായയുടെ ഭാഷയില്‍, ഈ ജോലി തിരഞ്ഞെടുക്കാനുള്ള കാരണം, ആരുടേയും കീഴില്‍ ജോലി ചെയ്യേണ്ടിവരുന്നില്ല എന്നുള്ളതാണെന്ന് ഉണ്ണിമായപറയുന്നു. വളര്‍ന്നുവരുന്ന യുട്യൂബറിന് ഉണ്ണിമായ എന്നും ഒരു പ്രചോദനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here