തുടര്‍ച്ചയായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ് മലയാളികളുടെ ഇഷ്ടതാരം ടോവിനോ തോമസ്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച ടോവിനോ പ്രേക്ഷക ശ്രദ്ധ നേടിയത് ദുല്‍ഖര്‍ സല്‍മാന്റെ കൂടെ എ.ബി.സി.ഡി.യില്‍ അഭിനയിച്ചതിന് ശേഷമാണ്.

തുടര്‍ച്ചയായ തന്റെ വിജയങ്ങള്‍ക്ക് കാരണം താരം തന്നെ വെളിപ്പെടുത്തുകയാണ്. ദൈവത്തിന്റെ അനുഗ്രഹവും മികച്ച അണിയറപ്രവര്‍ത്തകരുടെ കൂടെ ജോലിചെയ്യാന്‍ സാധിച്ചതുമാണെന്ന് താരം പറഞ്ഞു. താരത്തിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ലൂസിഫര്‍ ആണ്.

നിലപാടുകളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് ടോവിനൊ. തനിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്കെതിരെ കൃത്യമായ മറുപടിയും താരം നല്‍കാറുണ്ട്. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി ഇറങ്ങിയ താരത്തിന് ഇതേ തുടര്‍ന്ന് ചില വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here