തെലുങ്കിൽ ചുവടുറപ്പിച്ച് കല്യാണി പ്രിയദർശൻ ! തെലുങ്ക് ചിത്രം ചിത്രലഹരിയുടെ ടീസർ എത്തി.

0

തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടുവെച്ച താരദമ്പതികളുടെ മകൾ കല്യാണി പ്രിയദര്‍ശന് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. സ്വന്തം അച്ഛൻ ഒരുക്കുന്ന ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിൻ്റെ സിം ഹം എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലിൻ്റെ നായികയായി എത്തുന്ന കല്യാണി തുടര്‍ന്ന് തമിഴിൽ ദുൽഖറിൻ്റെ നായികമാരിലൊരാളുമായി. തമിഴിലെ സൂപ്പര്‍ യങ്ഹീറോ ശിവകാര്‍ത്തികേയൻ്റെ നായികയാകാൻ ഒരുങ്ങുകയാണ് കല്യാണി ഇപ്പോൾ.

പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന ‘എസ്കെ15’ എന്ന ചിത്രത്തിലാണ് കല്യാണി പ്രിയദര്‍ശൻ ശിവകാര്‍ത്തികേയൻ്റെ നായികയായി എത്തുന്നത്. കല്യാണി പ്രിയദർശൻ നായികയാകുന്ന തെലുങ്ക് ചിത്രം ചിത്രലഹരിയുടെ ടീസർ എത്തി. സായി ധരം തേജ് നായകനാകുന്ന ചിത്രം കിഷോര്‍ തിരുമല സംവിധാനം ചെയ്യുന്നു. നിവേത പേതുരാജ് ആണ് ചിത്രത്തിലെ മറ്റൊരു നായിക.

LEAVE A REPLY

Please enter your comment!
Please enter your name here