മലയാളസിനിമ ഒരുത്തിരിഞ്ഞുനോട്ടം |ഭാഗം 2- മമ്മൂട്ടി

മലയാളസിനിമയിലെ നെടുംതൂണുകളാണ് മമ്മൂക്കയും ലാലേട്ടനും ,പരസ്യമായി കുറ്റംപറയുന്നവർ പോലും ഉള്ളുകൊണ്ട്‌ ഇരുവരെയും ആരാധിക്കുന്നുണ്ടാകും ,മമ്മൂട്ടിക്കും മോഹൻലാലിനും മാത്രം സ്വന്തമായുള്ള റെക്കോഡുകൾ ഏതെല്ലമെന്നു നോക്കാം

മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ട ചില റെക്കോർഡുകൾ

മമ്മൂട്ടിയുടെ പേരിൽ റെക്കോഡുകൾ നിരവധിയാണ് ,അവ ഇങ്ങനെ – പ്രേം നസീറിനുശേഷം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച താരം മമ്മൂട്ടി ആണ് മുന്നൂറ്റി തൊണ്ണൂറിൽ അധികം ചിത്രങ്ങളിൽ താരം നായകനായി അഭിനയിച്ചുകഴിഞ്ഞു .ഏറ്റവും അധികം തവണ ദേശിയ പുരസ്‌കാരം ലഭിച്ച നടൻ മമ്മൂട്ടി ആണ് ,മൂന്നുതവണ താരം പുരസ്കാരത്തിനര്ഹനായി ,മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രത്തിൽ അഭിനയിച് ദേശിയ പുരസ്‌കാരം നേടിയ ഏക നടനും മമ്മൂട്ടി ആണ് !

മലയാളത്തിൽ ആദ്യമായി ഫാൻസ്‌ അസോസിയേഷൻ രൂപീകരിച്ചത് മമ്മൂട്ടിക്ക് വേണ്ടിയാണു 1980 -90 കാലഘട്ടത്തിൽ ആണ് ഫാൻസ്‌അസോസിയേഷൻ രൂപീകരിച്ചത് ,കൂടാതെ ആദ്യമായി ഒരു നടന്റെ പേരിൽ ചലച്ചിത്ര മാസിക പുറത്തിറങ്ങിയത് ഇദ്ദേഹത്തിന്റെ പേരിലാണ് -മമ്മൂട്ടി ടൈംസ്

തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ നാൾ പ്രദർശിപ്പിച്ച സിനിമ*ഇദ്ദേഹത്തിന്റെയാണ് ഒരു സി ബി ഐ ഡയറികുറിപ്പ്1988-ചെന്നൈ,സഫാരി തീയറ്റർ ഏകദേശം 1 വർഷത്തോളം പ്രദർശിപ്പിച്ചു പാട്ടും നൃത്തവുമില്ലാതെയും സിനിമകൾ വിജയിക്കുമെന്ന്തെളിയിച്ചു കൊണ്ട് തൊണ്ണൂറുകളിൽ നിരവധി ഹിറ്റുകൾ

ഏറ്റവും കൂടുതൽ ചരിത്ര പുരുഷൻമാരെഅവതരിപ്പിച്ച നടൻ എന്ന ബഹുമതിക്കൊപ്പം ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകർക്ക്അവസരം നൽകിയ നടൻ ബഹുമതിയും മമൂട്ടിക്ക് മാത്രം സ്വന്തംമലയാളത്തിലെ ആദ്യ വെരിഫൈഡ് ഫേസ്ബുക് പേജ് മമ്മൂട്ടിയുടേതാണ് !

ദേശിയ പുരസ്‌കാരങ്ങൾ

ഒരു വടക്കൻ വീരഗാഥ, മതിലുകൾ(1989) പൊന്തൻമാട, വിധേയൻ(1993) ഡോ.ബി.ആർ അംബേദ്കർ(1999)

സംസ്ഥാന പുരസ്‌കാരങ്ങൾ

യവനിക(1982) വിധേയൻ(1993) ഭൂതകണ്ണാടി(1997 പാലേരിമാണിക്യം(2007)  കാഴ്ച

ഇൻഡസ്ട്രിയൽ ഹിറ്റ്‌സ്
ആ രാത്രി , ന്യൂ ഡൽഹി ,ദി കിംഗ് ,ഹിറ്റ്ലർ , രാജമാണിക്യം

മറ്റുള്ളവർക്കായി ഷെയർ ചെയ്യൂ

LEAVE A REPLY

Please enter your comment!
Please enter your name here