മലയാളികള്‍ക്ക് ഐശ്വര്യലക്ഷ്മിയെ അപ്പുവെന്ന് വിളിക്കാനാണിഷ്ടം. താരത്തിന്റെ വനിത ഫിലിം അവാര്‍ഡ് വേദിയിലെ വേഷമാണ് ആരാധകര്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാക്കുന്നത്. തന്റെ ഔട്ട് ഫിറ്റിന്റെ റോള്‍മോഡല്‍ നയന്‍താരയാണെന്നാണ് താരം ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.മുല്ലപ്പൂ ചൂടി സാരിയുടുത്ത് മലയാള പെണ്‍കൊടിയായാണ് താരം അവാര്‍ഡ് ലൈറ്റിലെത്തിയത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലൂടെയാണ് ഐശ്വര്യ മലയാളത്തില്‍ അഭിനയം തുടങ്ങിയത്. പിന്നീട് മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങളിലൂടെ തന്റെ സാന്നിദ്ധ്യമുറപ്പിച്ചു.അന്യഭാഷകളിലേക്ക് താരം ചുവടുറപ്പിക്കുന്ന വാര്‍ത്തകളും അടുത്തിടെ വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here