ഏകദേശം 100 വർഷങ്ങൾക്കു ശേഷമാണ് കേരളം ഒരു മഹാപ്രളയത്തിനു സാക്ഷ്യം വഹിച്ചത്. 1924-ൽ കേരളം കണ്ട പ്രളയം കാലയവനിക ക്കുള്ളിൽ ഇതിനോടകം തന്നെ മറഞ്ഞുപോയിരുന്നു. അന്ന് പ്രളയജലം കയറിയ തോത് വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ മാത്രം ആണ് രേഖപ്പെടുത്തിയിരുന്നത്. അതിനാൽ തന്നെ പ്രളയ മുന്നൊരുക്കങ്ങളിൽ ആ രേഖ പരിഗണിക്കാൻ സാധിച്ചിരുന്നില്ല. അൻപതു അല്ലെങ്കിൽ നൂറു വർഷങ്ങൾ കൂടുന്ന ഇടവേളകളില്‍ ഇതേപോലൊരു പ്രളയം ഇനിയും ആവർത്തിക്കാം എന്നു ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നു.

പ്രളയകാലം തിരിച്ചറിവുകളുടേത് കൂടിയായിരുന്നു. ജാതിയുടേയും മതത്തിന്റെയും പണത്തിന്റെയും അതിർ വരമ്പുകൾ ഇല്ലാതായി. അമ്പലത്തിലും പള്ളികളിലും നിസ്കാര പായകൾ വിരിച്ചു. പാവപ്പെട്ടവനും പണക്കാരനും ഒരു പാത്രത്തിൽ നിന്ന് കഴിച്ചു. അന്യർക്ക് പ്രവേശനമില്ലെന്ന് എഴുതിയ ബോർഡുകൾ പ്രളയമെടുത്തു. വിശപ്പിനേക്കാൾ വലുതല്ല ദുരഭിമാനമെന്ന് തിരിച്ചറിഞ്ഞു.

നാടു മുഴുവൻ വെള്ളത്തിൽ മുങ്ങിയപ്പോൾ ചില ശരണംവിളികൾ നാം ഓൺലൈനിൽ ലൈവായി കേട്ടത് നിങ്ങൾ ഓർക്കുന്നുണ്ടാകുമല്ലോ.വൃദ്ധരായ മാതാപിതാക്കളെ രക്ഷിക്കാൻ അമേരിക്ക, കാനഡ,ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സ്വന്തം നാട്ടുകാരോടു കേണപേക്ഷിച്ച് കണ്ണീർ വാർക്കുന്ന ഓൺലൈൻ മക്കളുടെ കരച്ചിലുകൾ !മലയാളി എല്ലാം മറന്നു! പക്ഷെ എപ്പോളും ആ കാലം ഓർമ്മവേണം !
വയറലാകുന്ന കുറിപ്പ്

പപ്പയെ രക്ഷിക്കൂ മമ്മിയെ രക്ഷിക്കൂ എന്ന് അങ്ങ് ദുഫായിലും, അമേരിക്കയിലും, ലണ്ടനിലും ഇരുന്ന് കരഞ്ഞവർ പപ്പായോടും മമ്മിയോടും പറയണം അയൽക്കാരെ ഒന്ന് സ്നേഹിക്കാൻ, അവധിക്ക് നാട്ടിൽ വരുമ്പോൾ അയൽപക്കത്തെ വീടുകളിൽ ഒക്കെ ഒന്ന് പോകണം, തങ്ങളുടെ സ്റ്റാറ്റസിനൊത്തവരെ വിളിച്ച് പാർട്ടി വെക്കുമ്പോൾ അയൽവാസികൾക്കും നാട്ടുകാർക്കും ഒരു ചോക്ലറ്റോ, അതുമല്ലെങ്കിൽ ഒരു പുഞ്ചിരിയെങ്കിലും കൊടുക്കാം

നാട്ടിൽവിളിക്കാൻ ആരുടെയും ഫോൺ നമ്പറില്ലാ എന്നു പറഞ്ഞു അലമുറയിട്ടവർ ഇനിയെങ്കിലും മനുഷ്യബന്ധങ്ങളുടെയും യാഥാർത്ഥ സ്നേഹങ്ങളുടെയും വിലയറിഞ്ഞിരുന്നുവെങ്കിൽ,അന്യർക്ക് പ്രവേശനമില്ല ഇത് പൊതുവഴിയല്ല, പട്ടിയുണ്ട് സൂക്ഷിക്കു എന്നൊക്കെ എഴുതി തൂക്കിയ ടീമ്സായത് കോണ്ടോ, പണവും പ്രതാപവും ഉണ്ടെങ്കിൽ എല്ലാം ആയി എന്നുള്ള അഹങ്കാരവും ജാഡയും ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ ഒന്നേ പറയാനുളളൂ കടലമ്മ കനിഞ്ഞാൽ മാത്രം അത്താഴം കഴിക്കുന്ന കടലിന്റെ മക്കളും അതുപോലെ നാട്ടുകാരും മറ്റും ആണ് നിങ്ങളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും രക്ഷിച്ചത്.അത് ഓർക്കുക ഒന്ന് മനസ്സിരുത്തുക, ഈ കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു ബാങ്ക് ബാലൻസും നിങ്ങളെ രക്ഷിക്കില്ല മക്കളെ… ചില ഓർമ്മപ്പെടുത്തൽ സ്നേഹത്തോടെ ഇത് ഒരു ഓർമ്മപ്പെടുടുതൽ മാത്രം … …

മറ്റുള്ളവർക്കായി ഷെയർ ചെയ്യൂ

LEAVE A REPLY

Please enter your comment!
Please enter your name here