ശബ്ദം മോശമാണെന്ന കാരണത്താല്‍ ‘ഓള്‍ ഇന്ത്യാ റേഡിയോ’യില്‍ ജോലികിട്ടിയില്ല !!! ബിഗ് ബി പറയുന്നു

0

ഇന്ത്യന്‍ സിനിമാരംഗത്തെ ഇതിഹാസതാരമാണ് അമിതാഭ് ബച്ചന്‍. ഷാരൂഖ് ഖാനുമായുള്ള ചിറ്റ് ചാറ്റ് ഷോക്കിടെയാണ് ബച്ചന്‍ തന്റെ സിനിമാരംഗത്തിലേക്കുള്ള വരവ് വ്യക്തമാക്കിയത്.

ശബ്ദം മോശമാണെന്ന കാരണത്താല്‍ ‘ഓള്‍ ഇന്ത്യാ റേഡിയോ’യില്‍ ജോലി ലഭിച്ചില്ലെന്ന് അദ്ദേഹം ഇന്റര്‍വ്യൂവില്‍ പറഞ്ഞു. ജോലിക്കായുള്ള തന്റെ അപേക്ഷ ‘ഓള്‍ ഇന്ത്യ റേഡിയോ’ രണ്ടു തവണ തള്ളി കളഞ്ഞതായും താരം പറഞ്ഞു.

‘ആദ്യ ചിത്രമായ ‘സാത് ഹിന്ദുസ്ഥാനി’ യില്‍ അഭിനയിക്കുമ്പോള്‍ ലഭിച്ച പ്രതിഫലം 5,000 രൂപയായിരുന്നു സ്ഥിരമായുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നത്’- ബിഗ് ബി പറഞ്ഞു.

അമിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുജോയ് ജോഷ് ചിത്രം ‘ബദല’യുടെ പ്രൊമോഷന്‍ന്റെ ഭാഗമായാണ് ചാറ്റ് ഷോ സംഘടിപ്പിച്ചത്. എട്ട് മിനിറ്റിന്റെ പ്രൊമോഷന്‍ വീഡിയോ ഷാരൂഖിന്റെ റെഡ്ചില്ലീസ് എന്റര്‍ടൈന്‍മന്‍സാണ് പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here