സ്റ്റൈലിഷ് ഗ്ലാമറസ് ലുക്കില്‍ സാറ !!! വീഡിയോ കാണാം

0

ആദ്യ സിനിമതന്നെ ഹിറ്റാക്കി സാറ അലിഖാന്‍ ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. രണ്‍വീര്‍ സിംഗിനൊപ്പം സിംബ എന്ന ചിത്രവും ബോക്‌സ്ഓഫീസില്‍ ഹിറ്റുകള്‍ തീര്‍ക്കുകയാണ്. നിരവധി സിനിമകളില്‍ നിന്നുള്ള അവസരമാണ് നടിയെ തേടി എത്തുന്നത്. ഇത്തവണത്തെ ഫിലിം ഫെയര്‍ മാഗസിന്റെ കവര്‍ ഗേളും സാറയായിരുന്നു.

ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ അണിയപ്രവര്‍ത്തകര്‍ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്.ആഫ്രിക്കന്‍ പശ്ചാതലത്തില്‍ ഒരുങ്ങിയ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷ് ഗ്ലാമര്‍ ലുക്കിലാണ് സാറ എത്തുന്നത്.ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ നടി തന്നെ പങ്കുവെച്ചിരിക്കുകയാണ്.

സാറ നായികയായെത്തിയ കേദാര്‍നാഥ് അഭിഷേക് കപൂറാണ് സംവിധാനം ചെയ്തത്. റിലീസിനെത്തിയത് മുതല്‍ സിനിമ വിവാദങ്ങളിലായിരുന്നു. പ്രണയം ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഹിന്ദു പെണ്‍കുട്ടി മുസ്ലീം പയ്യനെ പ്രണയിക്കുന്നതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്താന്‍ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here