ദുൽക്കർ സൽമാൻ നായകനാകുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു . ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബിബിനും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചിത്രത്തിന്റെ റിലീസ് തിയതി ഇന്നലെ പ്രഖ്യാപിച്ചിരുന്നുദുൽക്കർ നായകനായി എത്തുന്ന മലയാളസിനിമ റിലീസ് ചെയ്തിട്ട് 566 ദിവസങ്ങളിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് . ആ സാഹചര്യത്തിലാണ് യമണ്ടൻ പ്രേമകഥ റിലീസിനെത്തുന്നതെന്നും പ്രേക്ഷകരെപ്പോലെ തങ്ങളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്നും ഇരുവരും പറഞ്ഞു.

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തിരക്കേറിയ നടനായി മാറിയ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ് കോമഡി എന്റര്‍ടെയ്‌നറായ ‘ഒരു യമണ്ടന്‍ പ്രേമകഥ’. ദുല്‍ഖറിനൊപ്പം സലീം കുമാര്‍!, ധര്‍മജന്‍ ബോള്‍ഗാട്ടി,സൗബിന്‍ സാഹിര്‍, രമേശ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്. നാദിര്‍ഷ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. ഹാസ്യം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നതും. കൊച്ചി കേന്ദ്രമാക്കിയാണ് ഒരു യമണ്ടന്‍ പ്രേമകഥയിലെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.

ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് നാദിര്‍ഷ സംഗീതം നല്‍കുന്നു. സുജിത് വാസുദേവ് ആണ് ഛായാഗ്രാഹകന്‍. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പുലി മുരുകന്‍ എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ ജോണ്‍ കുട്ടിയാണ് ഒരു യമണ്ടന്‍ പ്രേമകഥയുടെയും ചിത്രസംയോജകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here