രോമാഞ്ചമുണർത്തി ഒടിയന്റെ പുതിയ ടീസർ ! ഡിവിഡി റിലീസിലും പുതിയ തുടക്കം കുറച്ച് ഒടിയൻ !

0

റിലീസിൻ്റെ അന്ന് ആദ്യ ഷോ മുതൽ കിട്ടിയ നെഗറ്റിവ് അഭിപ്രായങ്ങൾ കാറ്റിൽ പറത്തി ഒടിയൻ ഉഗ്രൻ തിരിച്ചുവരവാണ് നടത്തിയത്. പ്രേക്ഷക പ്രശംസ ഏറെ കിട്ടിയ ഒടിയൻ, ഡീഗ്രേഡിങ്ങും, നെഗറ്റീവ് അഭിപ്രായങ്ങളെയും തരണം ചെയ്ത് ബോക്സ്ഓഫിസിൽ തകർപ്പൻ പ്രകടനം ആണ് നടത്തിയത്..

ചിത്രം ഇപ്പോൾ ഹോം ഡിവിഡി റിലീസിനൊരുങ്ങുകയാണ്. മാർച്ച് 1 മുതൽ ചിത്രം പ്രേക്ഷകർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാകും . സൈന മൂവീസ് ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഡിവിഡി റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ കിടിലൻ ടീസറും സൈന മൂവീസ് പുറത്തുവിട്ടു. മലയാള ചിത്രത്തിന്റെ ഹോം ഡിവിഡി റിലീസിൽ ഇതാദ്യമായാണ് ഒരു ചിത്രത്തിന് റ്റീസർ പുറത്തുവിടുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here