“ഇന്ന് കയ്യിൽ സ്റ്റോക്കുള്ള നൂറോളം നമ്പറുകൾ വീശി അയാൾ നിങ്ങളെ പൊട്ടിചിരിപ്പിക്കും ,നാളെ കയ്യിലുള്ള 99 എണ്ണം കൊണ്ട് ചിരിപ്പിക്കും പിന്നെ കയ്യിലുള്ള തമാശകളുടെ സ്റ്റോക്കുകൾ 60,50,30 എന്നിങ്ങനെ കുറഞ്ഞു കുറഞ്ഞു വന്നു അവസാനം തീരുമ്പോൾ നിരായുധൻ ആയി പതിയെ വെള്ളിവെളിച്ചത്തിൽ നിന്നും പിൻവാങ്ങേണ്ടി വരും , ഇത് ഒരോ കോമേഡിയന്റെയും വിധി ആണു “കോമഡി റോളുകൾ ചെയ്യുന്ന നടന്മാരെ കുറിച്ച് ആരോ പറഞ്ഞ വാക്കുകൾ ആണു…..

ഇത് യാഥാർഥ്യമെന്ന് തോന്നിയിരുന്നു ഒരിക്കൽ അവിചാരിതം ആയി സൂര്യ ടി വി യിൽ രസികരാജാ എന്ന പ്രോഗ്രാമിൽ ഇങ്ങേരെ കാണുന്നത് വരെപൊട്ടിച്ചിരിപ്പിച്ച രസികരാജാക്ക്‌ശേഷംഏഷ്യാനെറ്റിൽ കോമഡി സ്റ്റാർ ഇൽ ചിരിക്കുടുക്ക എന്ന ടീമിനെഒറ്റയ്ക്ക്തോളേറ്റിയപ്രകടനങ്ങൾ….മനോരമ…ഫ്ലവർസ്..കൈരളി….ടി വി കളും വേദികളും മാറി മാറി വന്നു കൊണ്ടിരുന്നു…മാറ്റമില്ലാതെഇങ്ങേരുടെഅസാധ്യമായ കൗണ്ടറുകളും…..
കഴിഞ്ഞ പത്തോളം വര്ഷങ്ങളായി സ്റ്റേജുകളിൽ തകർത്തിട്ടും ഇയാളുടെ

ഒഴിയാത്ത തമാശകളുടെ ആവനാഴി കാണുമ്പോൾ അയാളുടെഅസാമാന്യമായ നര്മബോധത്തിൽ ആശ്ചര്യം തോന്നിയിട്ടുണ്ട്……” അപ്പോൾ തന്നെ ഞാൻ അവനെ കയ്യിലുള്ള കത്തി കൊണ്ട് കുത്തി കൊന്നു തൊലി മൊത്തം ഊരി വെന്തുരുത്തിപാലത്തിൽനിന്നുംതാഴേക്കിട്ടു , പിറ്റേന്ന് പേപ്പറിൽ വാർത്ത കായലിൽ സായിപ്പിന്റെ ബോഡി പൊങ്ങി എന്ന് ! കേസ് ഇപ്പോൾ അമേരിക്കയിൽ കിടന്നു കളിക്കുകയാ “പെൺകുട്ടി ഡ്രൈവിങ് സ്കൂൾ ആശാനോട് ” കുട്ടികൾ ഒന്നും ഇല്ലാത്തതു കൊണ്ട് ഭർത്താവ് പറഞ്ഞു ഡ്രൈവിങ് പഠിച്ചോളാൻ “ആശാൻ : അല്ല ഡ്രൈവിങ് പഠിച്ചാൽ കുട്ടികൾ ഉണ്ടാകും എന്ന് ആരാ പറഞ്ഞത് ”

അത് കേട്ടിട്ട് ദേ ചോര തിളയ്ക്കുന്നു “”ബിനു : എന്നാൽ ഇച്ചിരി തേയിലയും പഞ്ചാരയും ഇട്ടു ചോര ചായ കുടിച്ചാലോ ?തുടങ്ങി എത്രയെത്ര നമ്പറുകൾ !എത്രയോ വട്ടം ആ വിഖ്യാതമായ ചിരി ഒന്ന്‌ അനുകരിക്കാൻ നോക്കിയിരിക്കുന്നു…..
മിമിക്രിയും കോമഡി സ്കിറ്റുകളും കൊണ്ട് നമ്മുടെ ഹൃദയത്തിൽ സ്ഥിരതാമസം ആക്കിയ നിങ്ങളുടെ മറ്റൊരു മുഖവും അടുത്തിടെ ഞങ്ങൾ കണ്ടു…

താളമറിഞ്ഞു ലയിച്ചു പാടുന്ന ഒരു പാട്ടുകാരന്റെ രൂപത്തിൽ…..ബിനു ചേട്ടാ ഇനിയും ഞങ്ങളെ രസിപ്പിച്ചു കൊണ്ട് ഇത് പോലെ തുടരുക……..പ്രതിഭയുടെ ധാരാളിത്തം ഉള്ള ഈ അടിമാലിക്കാരൻ മലയാള സിനിമയിൽ നിറയട്ടെ എന്ന് ആഗ്രഹിക്കുന്നു…….ബിനു “അടിമാലി ” യെ ബിനു” കേരള ” ആയി കാണാൻ ആണു ഞങ്ങൾക്കിഷ്ടം…….|Sanal Kumar

LEAVE A REPLY

Please enter your comment!
Please enter your name here