49മത് സംസ്ഥാനചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടന്മാരായി ജയസൂര്യയെയും സൗബിന്‍ ഷാഹിറിനെയും തിരഞ്ഞെടുത്തു. ജോജു ജോര്‍ജ് മികച്ച സ്വഭാവനടന്‍. നിമിഷ സജയനാണ് മികച്ച നടി. ജനപ്രിയ ചിത്രമായി സുഡാനി ഫ്രം നൈജീരിയയെയും തിരഞ്ഞെടുത്തു.

സാംസ്‌കാരി വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുതിയ തലമുറയും മുതിര്‍ന്നവരും തമ്മിലുള്ള ശക്തമായ മത്സരമായിരുന്നു അണിയറയില്‍.

ജോജുവിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചേക്കുമെന്ന തരത്തിലുള്ള വിലയിരുത്തല്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അവാര്‍ഡ് പ്രഖ്യപനത്തില്‍ താരത്തിന് മികച്ച സ്വഭാവനടമുള്ള പുരസ്‌കാരമാണ് ലഭിച്ചത്. ഇപ്പോഴുള്ള പുതിയവാര്‍ത്തകള്‍ ജോസഫിന്റെ റീമേക്കുമായി ബന്ധപ്പെട്ടുള്ളതാണ്. ഔദ്യോഗിക പ്രഖ്യാപനത്തിനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്. തമിഴ് റീമേക്കില്‍ റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായ ജോസഫായി ആരാണ് എത്തുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നതെന്നുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here