പാലഭിഷേകവും മൃഗബലിയും തുടങ്ങി ആരാധകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ജീവനുകള്‍ നഷ്ടപ്പെടുന്നത് വരെ താരങ്ങളോടുള്ള ആരാധനമൂത്ത് നടക്കുന്ന സ്ഥിരം സംഭവമാണ്. ഇപ്പോഴിതാ ആരാധന അതിരു വിട്ടതോടെ ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയ്ക്ക് രംഗം കാലിയാക്കേണ്ടി വന്നു.

രാത് അകലേ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാണ്‍പൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. നടനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആരാധകരില്‍ ചിലര്‍ അതിക്രമം കാണിക്കുകയായിരുന്നു. ആള്‍ത്തിരക്കിനിടെ കാറിലേക്ക് കയറാന്‍ പോയ സിദ്ദിഖിയെ ഒരു കൂട്ടം ആളുകള്‍ കഴുത്തിന് കുത്തിപ്പിടിച്ച് സെല്‍ഫിയെടുക്കാന്‍ നോക്കുകയായിരുന്നു.ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ ഇടപെടുകയും ബലം പ്രയോഗിച്ച് സിദ്ദിഖിയെ മോചിപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here