“കാവ്യയും ക്യൂട്ട് മോളും”- പ്രചരിക്കുന്ന ചിത്രത്തിനുപിന്നിലെ സത്യാവസ്ഥ ഇതാണ് !!

0

മലയാളികള്‍ക്ക് എന്നും ഏറെ ഇഷ്ടമുള്ള നായികമാരിലൊരാളാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയതാണ് ഈ താരം. മലയാളിത്തമുള്ള നായികമാരെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സിലേക്കെത്തുന്നത് താരത്തിന്റെ മുഖമാണെന്നാണ് ആരാധകര്‍ പറയാറുള്ളത്.

കാവ്യയും മകളും എന്നതലക്കെട്ടോടെ പ്രചരിക്കുന്ന ചിത്രം

വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായെത്തിയ താരത്തിന് ശക്തമായ പിന്തുണയായിരുന്നു തുടക്കം മുതലേ ലഭിച്ചത്. പൂക്കാലം വരവായി എന്ന ചിത്രത്തില്‍ തുടങ്ങി പിന്നെയും വരെ എത്രയെത്ര കഥാപാത്രങ്ങളെയാണ് ഈ താരം അനശ്വരമാക്കിയത്.ദിലീപിന്റെ ഭാഗ്യനായികമാരിലൊരാള്‍ കൂടിയാണ് കാവ്യ മാധവന്‍.സിനിമകളിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചിരുന്നെങ്കിലോയെന്ന് സിനിമാപ്രേമികള്‍ കരുതിയിരുന്നു.

ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നും ഇരുവരും. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2017 നവംബര്‍ 25നായിരുന്നു അത് സംഭവിച്ചത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് കഴിയുകയായിരുന്നു താരം. അതിനിടയിലാണ് ഇവര്‍ക്കിടയിലേക്ക് കുഞ്ഞതിഥി എത്തിയത്. മീനാക്ഷിക്ക് പിന്നാലെ മഹാലക്ഷ്മി എത്തിയ സന്തോഷം പങ്കുവെച്ച് ദിലീപ് എത്തിയിരുന്നു. വിജയദശമി ദിനത്തിലായിരുന്നു മകളുടെ വരവ്. കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് മഹാലക്ഷ്മിയാണോ ഇതെന്ന് ആരാധകരും ചോദിച്ച് തുടങ്ങിയത്.

എന്നാൽ 4 വർഷം മുൻപ് കാവ്യ നായികയായ ആകാശവാണി എന്ന ചിത്രത്തിൽ കാവ്യയുടെ മകനായി ഈ കുട്ടിഅഭിനയിക്കുകയുണ്ടായി.ചിത്രത്തിന്റെ അസിസ്റ്റന്റ് ക്യാമറമാൻ അമ്പാടിയുടെ മകളാണ് ഈ പെൺകുട്ടി.ആ ലൊക്കേഷനിൽ വെച്ച് എടുത്ത ഫോട്ടോകളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.കുട്ടിയുടെ അച്ഛൻ തന്നെയാണ് ഈ കാര്യം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here