അന്ന ബെന്‍ എന്നു പറയുന്നതിനേക്കാള്‍ ബേബിമോള്‍ എന്നു പരിചയപ്പെടുത്തുന്നതാകും നല്ലത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍കേറിക്കൂടിയ അന്ന ബെന് ന്റെ ടികിടോക്കും ഡബ്‌സ്മാഷ് വീഡിയോകളുമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. പ്രമുഖ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് താരം.

ശ്യാം പുഷ്‌കരന്റെ കഥയില്‍ നവാഗതനായ മധു സി. നാരായണന്‍ ഒരുക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, നസ്റിയ നസീം എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാല് സഹോദരങ്ങളുടെ ഇഴമുറിയാത്ത ബന്ധങ്ങളുടെയും, അതിനപ്പുറത്ത് കുടുംബ ബന്ധങ്ങളിലെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ചിത്രം തിയേറ്റില്‍ പുത്തന്‍ അനുവഭം തീര്‍ക്കുകയാണ്.
വീഡിയോ കാണാം:

LEAVE A REPLY

Please enter your comment!
Please enter your name here