അടക്കമുള്ള അഭിനയംകൊണ്ട് മലയാളികളുടെ മനസില്‍ വളരെപെട്ടന്ന് കേറിക്കൂടിയതാരമാണ് ഷൈന്‍ നിഗം. കുമ്പളങ്ങിനൈറ്റ്‌സിലെ ബോബിയിലൂടെ ഷൈന്‍ മലയാളത്തില്‍ ചുവടുറപ്പിച്ചുകഴിഞ്ഞു.

കുമ്പളങ്ങി നൈറ്റ്‌സിലെ ഷെയ്ന്‍ നിഗത്തിന്റെ അഭിനയത്തെ പ്രശംസിച്ച് നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘കുറേനാള്‍ മുന്‍പ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാന്‍ അബിയോട് പറഞ്ഞു, ‘നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകന്‍ വരും’. അത് ഇനിയുള്ള നാളുകളില്‍ യാഥാര്‍ഥ്യമാക്കുന്ന പ്രകടനമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയില്‍ ഷെയ്‌നിന്റേത്. അതിഗംഭീരമായി മോനെ…’-നാദിര്‍ഷ എഴുതി. അതിനു മറുപടിയായി ഷൈനും മറുടിയെഴുതി. വിലമതിക്കാനാകാത്ത അംഗീകാരങ്ങളാണ് ഇതെന്ന്.

ഇനി ഷൈനിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ പ്രൊജക്ടുകള്‍ പുതുമുഖസംവിധായകനായഅനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഇഷ്‌ക്ക്, ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഓള്‍’ എന്നിവയാണ് .

LEAVE A REPLY

Please enter your comment!
Please enter your name here