ലൂസിഫറിന്റെ റിലീസിനായി കാത്തിരിപ്പിലാണ് ആരാധകര്‍. അഭിനയത്തില്‍നിന്നും സംവിധാനത്തിലേക്ക്് കടന്ന പൃഥിരാജിന്റെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ലൂസിഫര്‍. സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയതിന് പിന്നാലെയായാണ് സംവിധാനത്തിലേക്കും താരം വഴിമാറിയത്. സംവിധാനവും അഭിനയവുമൊക്കെയായി ആകെ തിരക്കിലായ പൃഥ്വിക്ക് മുന്നില്‍ പുതിയൊരു ഭീഷണിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ പ്രിയപത്‌നി.

ഇനി സംവിധാനമെന്ന് പറഞ്ഞാല്‍ താനും മകളും മുംബൈയിലെ വീട്ടിലേക്ക് തിരിച്ചുപോവുമെന്നാണ് സുപ്രിയയുടെ ഭീഷണി. 8 മാസമായി വീട്ടില്‍ നിന്നിറങ്ങിയിട്ടെന്നും താരപത്നി ഓര്‍മ്മപ്പെടുത്തുന്നുണ്ട്. സ്‌ക്രിപ്റ്റും ചര്‍ച്ചകളും മറ്റുമായി എപ്പോഴും തിരക്കിലാണ്.

 

തലയിലും മുഖത്തുമൊക്കെ നര വീണുവെന്നും സുപ്രിയ പറയുന്നു. ഒരുമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സുപ്രിയ കാര്യങ്ങള്‍ വ്യക്തമാക്കിയത്.തിരക്കുകളില്‍ നിന്നെല്ലാം മാറി കുറച്ചുദിവസം വീട്ടില്‍ ഇരിക്കണമെന്നും പൃഥ്വിരാജിനോട് സുപ്രിയ നിര്‍ദേശിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here