കൊച്ചി മുസിരിസ് ബിനാലെയില്‍ WCCയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ചര്‍ച്ചക്കിടില്‍ വെളിപ്പെടുത്തലുകളുമായി കനി കുസൃതി. സിനിമയുടെ ഭാഗമാകണമെങ്കില്‍ മകള്‍ ചില അഡ്ജസ്‌റ്‌മെന്റിനെല്ലാം തയ്യാറാകണം എന്ന് തന്റെ അമ്മയോട് പലരും പറഞ്ഞിട്ടുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് നടി പറഞ്ഞത്. ഇന്‍ഡസ്ട്രിയില്‍ നിന്നും നിരവധി മോശമായ അനുഭവങ്ങളെ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതു കൊണ്ട് തന്നെ ഞാന്‍ ഇനി സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു.

കനിയുടെ വാക്കുകള്‍ :

ഒരു അഭിനേത്രിയാവാന്‍ തന്നെയായിരുന്നു ആദ്യമേ ആഗ്രഹം. പക്ഷേ സിനിമകള്‍ ചെയ്തു തുടങ്ങിയപ്പോള്‍ ഒരു കാര്യം എനിക്ക് മനസ്സിലായി. ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാകണമെങ്കില്‍ ഞാന്‍ ഞാനല്ലാതെയാകണം. പല നിയന്ത്രണങ്ങളും എന്റെ മേല്‍ ചുമത്തിയിരുന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ ഒരു അഭിനേതാവിനും ഒരു നിയന്ത്രണം ആരും നിശ്ചയിക്കരുതെന്നാണ് എന്റെ വിശ്വാസം. അതിജീവനം കഠിനമാണ്. എനിക്ക് വേണ്ടി സംസാരിക്കുവാന്‍ ആരും ഉണ്ടായിരുന്നില്ല. എന്റെ മാതാപിതാക്കള്‍ പോലും എനിക്ക് പിന്തുണയുമായി നില കൊണ്ടെങ്കിലും ഇതെല്ലാം തന്നെ എന്നോട് തനിയെ നേരിടാനാണ് അവരും പറഞ്ഞത്.

സിനിമയുടെ ഭാഗമാകണമെങ്കില്‍ മകള്‍ ചില അഡ്ജസ്‌റ്‌മെന്റിനെല്ലാം തയ്യാറാകണം എന്ന് എന്റെ അമ്മയോട് പലരും പറഞ്ഞിട്ടുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരികെ നാടക രംഗത്തേക്കാണ് കനി കുസൃതി പോയത്. പക്ഷേ ജീവിക്കാനുള്ള വരുമാനം അവിടെ നിന്നും ലഭിക്കാതെ വന്നതോടെ വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തി.അവിടെ എനിക്ക് ജീവിക്കുവാനുള്ള വരുമാനം കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ തന്നെ സിനിമയിലേക്ക് തിരിച്ച് വന്നു. അഡ്ജസ്‌റ്‌മെന്റുകള്‍ ഇല്ലാതെ റോളുകള്‍ ലഭിക്കുവാന്‍ വേണ്ടി ഞാന്‍ നന്നായി തന്നെ ബുദ്ധിമുട്ടി.WCC നിലവില്‍ വന്നതോടെ അത് ഒരു ആത്മവിശ്വാസം തന്നെന്നും നടി പറഞ്ഞു.

”ഇത് നല്ലൊരു മുന്നേറ്റമാണ്. ഞാന്‍ സുരക്ഷിതയായി എന്നൊരു വിശ്വാസം. ഇപ്പോള്‍ ഇത് ‘ഞാന്‍’ അല്ല… ‘ഞങ്ങള്‍’ ആണ്.- കനി കുസൃതി.

LEAVE A REPLY

Please enter your comment!
Please enter your name here