ഷമ്മി ഹീറോ ആടാ ഹീറോ!!! ആരാധകര്‍ക്ക് വേണ്ടി ഡയലോഗ് പറഞ്ഞ് ഫഹദ്

0

സിനിമ കണ്ട് പുറത്തിറങ്ങുമ്പോള്‍ കരണത്തിട്ട് ഒന്നു പൊട്ടിക്കാന്‍ തോന്നുന്ന കഥാപാത്രം.അതാണ് കുമ്പളങ്ങിയിലെ ഫഹദ്.ചിത്രത്തിനൊപ്പം കഥാപാത്രം കൂടി ഹിറ്റാകുമ്പോള്‍ ഫഹദ് വീണ്ടും പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സ്വകാര്യചടങ്ങില്‍ ഉദ്ഘാടകനായി എത്തിയ താരത്തെ കാണാന്‍ വന്‍ ജനാവലിയാണ് കാത്തുനിന്നത്.ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണന്‍ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here