വാലന്റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും ആരാധകരുടെ സണ്ണിലിയോണ്‍ പിന്‍മാറി. വ്യാഴാഴ്ച വൈകീട്ട് നടക്കേണ്ട ഷോയില്‍ നിന്നാണ് താരത്തിന്റെ പെട്ടെന്നുള്ള പിന്‍മാറ്റം. വാര്‍ത്തസത്യമാണെന്ന് സണ്ണി തന്നെ വെളിപ്പെടുത്തി. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത് എന്നാണ് സണ്ണി പറയുന്നത്. താരം തന്നെ ട്വിറ്ററില്‍ കുറിച്ചു.

അതേ സമയം പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കാണ് വലിയ തുകയ്ക്ക് ടിക്കറ്റുകള്‍ വിറ്റ പരിപാടിയില്‍ നിന്നും സണ്ണി പിന്‍മാറാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സണ്ണിയുടെ ട്വീറ്റ് വന്നതിന് ശേഷം വന്‍ പ്രതിഷേധം ഉയരുന്നുണ്ട്.താരത്തിന്റെ മലയാള അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടി ചിത്രം മധുരരാജയിലൂടെയാണ് സണ്ണി ലിയോണ്‍ മലയാള സിനിമയുടെ ഭാഗമാകുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here